മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400 ഉടൻ പുറത്തിറങ്ങും; പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ കൂടി പ്രഖ്യാപിച്ചു.

മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400 ഉടൻ പുറത്തിറങ്ങും; പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ കൂടി പ്രഖ്യാപിച്ചു.

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം മുറുകുന്നു. എക്സ്‌‍യുവി 300-ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്‌യുവി 400 സെപ്റ്റംബറിൽ പുറത്തിറങ്ങും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇ എക്‌സ്‌യുവി 300-ന്റെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും പുതിയ വാഹനം. എക്സ്‌‍യുവി 300-ന് സമാനമായ ഹെഡ്‌ലൈറ്റ് ഡിസൈനും ബൂമറാംഗ് ആകൃതിയിലുള്ള LED DRL-കളുമാണ് പുതിയ എസ്‍യുവി 400 ഇവിയ്‌ക്ക്. ഇലക്ട്രിക് മോട്ടറിനെപ്പറ്റിയോ റേഞ്ചിനെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 150 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും വാഹനത്തിൽ. കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമുണ്ടാകും. വലിയ ടച്ച്സ്ക്രീൻ, എക്സ്‌‍യുവി 700 -ക്ക് സമാനമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും.

BE, XUV എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാൻഡുകൾക്ക് കീഴിൽ പുതിയ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ മഹീന്ദ്ര പ്രഖ്യപിച്ചി‌ട്ടുണ്ട്. ഈ BE, XUV ഇലക്ട്രിക് എസ്‌യുവികൾ അടിസ്ഥാനമാക്കിയുള്ള INGLO പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതോ‌ടെ ഫോക്‌സ്‌വാഗണിൽ നിന്ന് ലഭിച്ച LFP സെല്ലുകൾ മഹീന്ദ്രയ്‌ക്ക് ലഭിച്ചി‌ട്ടുണ്ട്. മഹീന്ദ്ര എൻഎംസി സെല്ലുകളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, XUV400 ഇലക്ട്രിക് കൂടുതൽ ശക്തവും ടാറ്റയുടെ EV-കളേക്കാൾ ദൈർഘ്യമേറിയതും ആയിരിക്കും. ഫലത്തിൽ ഒറ്റ ചാർജിൽ നിന്ന് ഏകദേശം 150 bhp കരുത്തും 400 km റേഞ്ചും എസ്‍യുവി 400 ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

XUV ബ്രാൻഡിന്റെ കീഴിൽ 2026 അവസാനത്തോടെ 2 ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കും. BE ബ്രാൻഡിന്റെ കീഴിൽ ഒരേ കാലയളവിൽ രണ്ട് EV-കൾ അടക്കം മുഴുവൻ 3 വാഹനങ്ങൾ അവതരിപ്പിക്കുമെന്നും മഹീന്ദ്ര പറയുന്നു. കോപ്പറിൽ ഫിനിഷ് ചെയ്ത കമ്പനിയുടെ ട്വിൻ പീക്‌സ് ലോഗോയാണ് എക്‌സ്‌യുവി ബ്രാൻഡിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവയാണ് കമ്പനിയുടെ 5 ഇലക്ട്രിക് എസ്‍യുവികൾ. അഞ്ച് എസ്‍യുവികളിൽ നാലെണ്ണം 2026 അവസാനത്തോടെ ഉൽപ്പാദനം ആരംഭിക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. 5-സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് നേടുന്നതുൾപ്പെടെ സുരക്ഷയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതായിരിക്കും പുതിയ 5 ഇലക്ട്രിക് എസ്‌യുവികളെന്നും മഹീന്ദ്ര ഉറപ്പ് നൽകുന്നു. കൂടാതെ, പുതിയ INGLO പ്ലാറ്റ്‌ഫോം ബോർഡിൽ 5 റഡാർ സെൻസറുകളുള്ള ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും വാഹനത്തിന് ഉണ്ടായിരിക്കും.

ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി-യുടെ ആറ്റോ 3 എസ്‌യുവി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി.