ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി-യുടെ ആറ്റോ 3 എസ്‌യുവി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി.

ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി-യുടെ ആറ്റോ 3 എസ്‌യുവി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി.

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി(ബിൽഡ് യുവർ ഡ്രീം)-യുടെ ആറ്റോ 3 എസ്‌ യു വി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി. BYD Atto 3 SUV-കളുടെ ആദ്യ ലോഡ് ചൈനയിൽ നിന്ന് ബ്രിസ്ബേനിൽ ആണ് എത്തിയത്. ആറ്റോ 3- മോഡലിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത് $44,381-ൽ നിന്നാണ്.

ചൈനയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആറ്റോ 3-യെ ബിവൈഡി അവതരിപ്പിച്ചത്. 240 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രോനസ് മോട്ടറാണ് ആറ്റോ 3-യിൽ. 1,680–1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കൻഡ് കൊണ്ട് 0–100 കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പാക്കുകളുണ്ടാകും. 49.92 kWh, 60.48 kWh. 320 കിമീ, 420 കിമീ എന്നിങ്ങനെയാണ് റേഞ്ച്. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3-യിൽ ഉള്ളത്. 80 kW ഡിസി ഫാസ്റ്റ് ചാർജർ വഴി ഒരു മണിക്കൂറുകൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാനും കഴിയും. 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കൺ‌ട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, കൊളീഷൻ വാണിങ്, ബ്ലൈൻഡ് സ്പോർട്ട് വാണിങ് എന്നിങ്ങനെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് ആറ്റോ 3 -യിൽ.

വിവിധ തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം?