മലയൻകുഞ്ഞ് ഓഗസ്റ്റ് 11-ന് പ്രൈമില്‍

മലയൻകുഞ്ഞ് ഓഗസ്റ്റ് 11-ന് പ്രൈമില്‍

ഫാസിൽ നിർമ്മിക്കുന്ന ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് ഓഗസ്റ്റ് 11-ന് ആമസോണ്‍ പ്രൈമില്‍. കഴിഞ്ഞ ജൂലൈ 22-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർത്ത ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകൻ കൂടിയാകുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്‌ത ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍.

19(1എ), പ്രകാശൻ പറക്കട്ടെ, റോക്കെട്രി എന്നീ സിനിമകൾ ഒടിടിയിൽ റിലീസിനെത്തി; പൃഥ്വിരാജ് ചിത്രം കടുവ ഓഗസ്റ്റ് 4-ന് പ്രൈമിൽ.