സ്റ്റീഫൻ ദേവസ്സി സംഗീത മാമാങ്കം ജൂലൈ 21 ന്

മെൽബണിൽ  സ്റ്റീഫൻ ദേവസ്സി സംഗീത മാമാങ്കം ജൂലൈ 21 ന്

മെൽബൺ: മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ മെൽബണിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ തയ്യാറെടുപ്പുകൾ നടക്കുകയാണ്. സ്റ്റീഫൻ ദേവസിക്കൊപ്പം ആടുജീവിതം എന്നചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത ലോകത്തെ പുത്തൻ താരോദയം ശ്രീ.ജിത്തിൻ രാജും കൂടാതെ സംഗീതലോകത്തെ അസാമാന്യ പ്രതിപകളായ ഒരു കൂട്ടംകലാകാരൻമാരുടെയും അതിശയ പ്രകടനത്തിന് സാക്ഷിയാകുവാനുള്ള തയ്യാറെടുപ്പിലാണ് മെൽബൺ.

സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ട് സംഗീത മാമാങ്കം മെൽബണിൽ ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 5ന്  ആൾട്ടോണ വെസ്റ്റ് ഗേറ്റ് ഇൻഡോർ സ്പോർട്സ് സെന്ററിൽ നടത്തപ്പെടും

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്

https://drytickets.com.au/event/stephen-devassy-live-in-musical-concert-melbourne/

കൂടുതൽ വിവരങ്ങൾക്ക് ജോബ്ബി  : 0449147396; മാത്യു :0470447973; വൂഡി : 0413788490

വാർത്ത: ജോബ്ബി മാത്യു   : 0449147396