
വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തുന്ന ആദ്യ മലയാളചിത്രമായ 19(1) (എ) ജൂലൈ 29-ന് ഹോട്ട്സ്റ്റാറിൽ റിലീസിനെത്തും. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നിത്യ മേനോനും പ്രധാന കഥാപാത്രമായെത്തുന്നു. നവാഗതയായ ഇന്ദു വി. എസ്. ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങി വന്‍ താരനാര ചിത്രത്തിൽ അണിനിരക്കുന്നു.
ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച ചിത്രം പ്രകാശൻ പറക്കട്ടെയും ജൂലൈ 29 -നു സീ5-ലൂടെ റിലീസിനെത്തും. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സംവിധാനം ഷഹദ്.
നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി മാധവൻ ഒരുക്കിയ ചിത്രം റോക്കെട്രി ആമസോൺ പ്രൈമിൽ ജൂലൈ 26 നു റിലീസിനെത്തി. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ സിനിമ. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമ പറയുന്നത്.
പൃഥ്വിരാജ് ചിത്രം കടുവ ഓഗസ്റ്റ് 4-ന് പ്രൈമിലും ജയസൂര്യ–നാദിർഷ ചിത്രം ഈശോ ഓഗസ്റ്റ് 26-ന് സോണി ലിവ്വിലൂടെയും റിലീസിനെത്തും.
കമൽഹാസൻ ചിത്രം വിക്രം ഓ റ്റി റ്റി -യിൽ റിലീസ് ആയി; കൂടുതൽ ചിത്രങ്ങൾ ജൂലൈ മാസം ഓ റ്റി റ്റി റിലീസിന്.