ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ ലൈവ് ബാന്റുമായി എത്തുന്നു

ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ ലൈവ് ബാന്റുമായി എത്തുന്നു

കാൻബറ: സംഗീത ലോകത്തെ ഒഴിച്ചുകൂടാനാവാത്ത അതുല്യ പ്രതിഭ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ തന്റെ ലൈവ് ബാന്റുമായി ജൂൺ 14 -ന് എത്തുന്നു. ഇദ്ദേഹത്തെ കൂടാതെ പ്രശസ്ത പിന്നണി ഗായിക നേഹ വേണുഗോപാലും സംഗീതനിശയ്ക്ക് മാറ്റുകൂട്ടുവാൻ ഒപ്പം ഉണ്ടാകും. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം, ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. കോഴിക്കോട് സർവ്വകലാശാലയുടെ കലാപ്രതിഭ പട്ടം 1990-ലും 1992-ലും അൽഫോൻസ് ജോസഫിന് കിട്ടിയിട്ടുണ്ട്. ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇദ്ദേഹം ക്ലാസിക്കൽ ഗിത്താറിൽ 7-ആം ഗ്രേഡും വെസ്റ്റേൺ മ്യൂസിക് തിയറിയിൽ 5-ആം ഗ്രേഡും നേടി. ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും അൽഫോൻസ് ജോസഫിന് ലഭിച്ചിട്ടുണ്ട്.

Venue: Hawker College 51 Murranji St, Hawker ACT 2614
Date: Friday 14 June 2024
Time : 6:30 PM – 9:00 PM