വിവിധ തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം?

വിവിധ തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം?

വാഹനലോകം പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതുവരെ ഹൈബ്രിഡ് കാറുകൾക്ക് ഡിമാന്റുണ്ടാകും. എന്നാൽ നിലവിൽ മൈൽഡ്, സ്ട്രോങ്, പ്ലഗ്–ഇൻ തുടങ്ങിയ പേരുകളിൽ ഹൈബ്രിഡ് എത്തുന്നുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യസം?

ഒന്നിലധികം ഊർജ സ്രോതസുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന് വിശേഷിപ്പിക്കുന്നത്. വാഹനങ്ങളിൽ പരമ്പരാഗത ഇന്ധനവും ഇലക്ട്രിക് മോട്ടറും ഇവ ഉപയോഗിക്കുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിൽ ഉപയോഗിക്കുക. ഹൈബ്രിഡുകൾ വിവിധ തരങ്ങളുണ്ട്. മൈൽഡ് ഹൈബ്രിഡ്, പാരലൽ ഹൈബ്രിഡ്, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്.

മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളിൽ എൻജിനും ഇലക്ട്രിക് മോട്ടറും ബാറ്ററിയും ഉണ്ടാകും. എന്നാൽ വാഹനത്തെ തനിയെ ചലിപ്പിക്കാനുള്ള ശേഷി ഈ വാഹനത്തിന്റെ മോട്ടറിനോ ബാറ്ററിക്കോ കാണില്ല. വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത നൽകുന്ന ഓട്ടോ സ്റ്റാർട് സ്റ്റോപ്പാണ് മൈൽഡ് സാങ്കേതികവിദ്യയിൽ കൂടുതൽ കാണുന്നത്. കൂടാതെ എൻജിന് ചെറിയ പിന്തുണ നൽകാനും ഈ മോട്ടറിന് സാധിക്കും.

പാരലൽ ഹൈബ്രിഡ് വാഹനങ്ങളിൽ ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും ഒരു പൊതുവായ ഗിയർബോക്സിലേക്കാണ് കണക്ട് ചെയ്യുന്നത്. രണ്ടു തലത്തിലാണ് പാരലൽ ഹൈബ്രിഡ് പ്രവർത്തിക്കുന്നത്. ചില വാഹനങ്ങളിൽ അധിക കരുത്ത് വേണ്ടപ്പോഴും മറ്റു ചിലതിൽ കുറഞ്ഞ വേഗത്തിലും. ഇന്ധനം കൂടുതൽ വേണ്ടുന്ന സമയങ്ങളിൽ ബാറ്ററിയിൽനിന്നുള്ള ചാർജ് ഉപയോഗിക്കും. ഇത്തരം വാഹനങ്ങളിൽ ഇന്ധനക്ഷമത കൂടുതലായിരിക്കും. ബ്രേക് ചെയ്യുമ്പോഴൊക്കെ ബാറ്ററി ചാർജാകുകയും ചെയ്യും.

സീരിസ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയിൽ ഇലക്ട്രിക് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോൾ എൻജിൻ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാർജ് ചെയ്യാൻ മാത്രം. അതുകൊണ്ട് ഇലക്ട്രിക് കാറിന്റേതായ ഗുണങ്ങൾ ഇത്തരം ഹൈബ്രിഡിൽ നിന്ന് പ്രതീക്ഷിക്കാം.

പ്ലഗ്–ഇൻ ഹൈബ്രിഡിൽ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാൾ വലുതുമായിരിക്കും. കൂടാതെ പെട്രോൾ എൻജിനുമുണ്ടാകും. കൂടുതൽ ദൂരം ബാറ്ററിയിൽ ഓടാനാവും.

മിനിയുടെ പുതിയ ഇലക്ട്രിക്ക് അവതാരം ‘മിനി എയ്‌സ്‌മാൻ’.