എംജി-യുടെ പുതിയ ഇലക്ട്രിക് എസ്‍ യു വി എംജി 4.

എംജി-യുടെ പുതിയ ഇലക്ട്രിക് എസ്‍ യു വി എംജി 4.

പുതിയ വൈദ്യുതി കാര്‍ എംജി 4 സെപ്റ്റംബറിൽ ലോക വിപണിയില്‍ അവതരിപ്പിക്കാൻ എംജി. പുതിയ മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് എംജി 4. 2650 എം എം മുതല്‍ 3100 എം എം വരെ വീല്‍ ബേസുകളുള്ള കാറുകള്‍ക്കും ഇതേ എംഎസ്പി തന്നെ ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. 40 കിലോവാട്ട് മുതല്‍ 150 കിലോവാട്ട് വരെ വ്യത്യസ്ത ശേഷിയുള്ള ബാറ്ററികളും ഇതേ പ്ലാറ്റ്‌ഫോമില്‍ വയ്ക്കാനാകും.

സിംഗിള്‍ മോട്ടറും റിയര്‍ വീല്‍ ഡ്രൈവുമാണ് എംജി 4 ഇവിക്കുള്ളത്. 167 ബിഎച്ച്പി, 201 ബിഎച്ച്പി എന്നിങ്ങനെ രണ്ടു പവർ ബാൻഡുകളിൽ വാഹനം ലഭ്യമാകും. ഭാവിയില്‍ കൂടുതല്‍ കരുത്തുള്ള 4വീല്‍ ഡ്രൈവ് വേര്‍ഷനും പുറത്തിറക്കാന്‍ എംജിക്ക് പദ്ധതിയുണ്ട്. ഒരൊറ്റ ചാര്‍ജില്‍ 350 മുതല്‍ 452 കിലോമീറ്റര്‍ വരെ മൈലേജാണ് എംജി 4 ഇവിക്ക് ലഭിക്കുക. മോഡലിന് അനുസരിച്ചായിരിക്കും മൈലേജില്‍ വ്യത്യാസമുണ്ടാവുക.

ഓസ്‌ട്രേലിയയിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2.