വോൾവോ XC 40 റീചാർജ് ഇലക്ട്രിക് എസ്‌ യു വി ഇന്ത്യൻ വിപണിയിലേക്ക്‌.

വോൾവോ XC 40 റീചാർജ് ഇലക്ട്രിക് എസ്‌ യു വി ഇന്ത്യൻ വിപണിയിലേക്ക്‌.

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ കാർസ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നു. XC40 റീചാർജ് എസ്‌യുവിയാണ് കമ്പനി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് ജൂലൈ 26 -ന് നടക്കുമെന്ന് കമ്പനി പറയുന്നു. XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയിൽ 78kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും 150kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് വർദ്ധിപ്പിക്കാമെന്നും വോൾവോ അവകാശപ്പെടുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് 408 എച്ച്പി പരമാവധി കരുത്തും 660 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാന്‍ സാധിക്കും. ആഗോള വിപണിയിൽ വിൽക്കുന്ന അതേ വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി തന്നെയായിരിക്കും ഇന്ത്യയിലും നിർമ്മിക്കാൻ പോകുന്നത്.

നിർമ്മാതാക്കൾ പറയുന്നതനുസരിച്ച് XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവികൾ കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള കമ്പനിയുടെ ഹൊസകോട്ട് പ്ലാന്‍റിൽ പ്രാദേശികമായി നിർമ്മിക്കും. ഇതോടെ വോൾവോ XC40 റീചാർജ് എസ്‌യുവിയുടെ വിലയിൽ കുറവ് ഉണ്ടാകുമെന്നും ഇവർ അറിയിക്കുന്നു. ഈ മാസം അവസാനത്തോടെ വാഹനത്തിനായുള്ള ബുക്കിം​ഗ് ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

എംജി-യുടെ പുതിയ ഇലക്ട്രിക് എസ്‍ യു വി എംജി 4.