പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയാണ് പിങ്ക് നിറത്തിലുള്ള മക്ഡൊണെൽ തടാകം.

പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയാണ് പിങ്ക് നിറത്തിലുള്ള മക്ഡൊണെൽ തടാകം.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയ. ലോകത്തിലെ ഏറ്റവും മനോഹരവും അതിശയകരവുമായ പിങ്ക് തടാകങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ഓസ്‌ട്രേലിയ. ആ കൂട്ടത്തിലെ ഏറ്റവും മികച്ചതാണ് മക്ഡൊണെൽ തടാകം. പിങ്ക്, നീല, പച്ച എന്നീ നിറങ്ങളിൽ തിളക്കമുള്ളതും വ്യത്യസ്തവുമായ തടാകമാണിത്. സൗത്ത് ഓസ്‌ട്രേലിയയിലെ ഐർ പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന മക്ഡൊണെൽ തടാകം രാജ്യത്തെ ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിലൊന്നുകൂടിയാണ്. ഒരു വശം നീലനിറത്തിലും മറുവശം പിങ്ക് നിറത്തിലുമാണ്. നടുക്ക് റോഡും. വളരെ മനോഹരമാണ് ഈ കാഴ്ച തേടി നിരവധി സഞ്ചാരികളാണ് എത്തിച്ചേരാറുള്ളത്.

മുമ്പ് ഉപ്പ് ഖനിയായിരുന്ന മക്ഡൊണെൽ തടാകം ഇപ്പോൾ തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ജിപ്സം ഖനിയാണ്. ചുവപ്പ്, പിങ്ക് നിറത്തിലുള്ള ആൽഗകളിൽ നിന്നും അതിൽ വസിക്കുന്ന സൂക്ഷ്മ ജീവികളിൽ നിന്നുമാണ് തടാകത്തിന് ഇത്ര മനോഹരമായ നിറങ്ങൾ ലഭിക്കുന്നത്. ഈ പിങ്ക് തടാകം കൂടാതെ കണ്ണഞ്ചിക്കുന്ന വെളുത്ത മണൽ തീരങ്ങളും ഓസ്‌ട്രേലിയയിലെ മികച്ച സർഫ് സ്പോട്ടുകളുമെല്ലാം ഈ പ്രദേശത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. തടാകത്തിനോട് അടുത്തായിട്ടുള്ള കാക്ടസ് ബീച്ചും പ്രസിദ്ധമാണ്.

AUSTRALIA PHOTO GALLERIES >>