ചിക്കൻ ഫ്രൈ

Easy chicken fry

ചേരുവകൾ:
1). ചിക്കൻ – 2 kg
2). സവാള – 4
3). ഇഞ്ചി – 2 ടേബിൾ സ്പൂൺ (ചെറുതായി അറിഞ്ഞത്, ഇഞ്ചി പേസ്റ്റും ഉപയോഗിക്കാം)
4). ഗരം മസാല പൗഡർ – 1 ടേബിൾ സ്പൂൺ
5). മല്ലി പൊടി – 2 ടേബിൾ സ്പൂൺ
6). കശ്‍മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
7). കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
8). ജീരക പൊടി – 1 ടീ സ്പൂൺ
9). മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
10). ചെറു നാരങ്ങാ – പകുതി
11) ഉപ്പ് – ആവിശ്യത്തിനു
12) കടുക് – 1 ടീ സ്പൂൺ
13) എണ്ണ – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
* ചിക്കൻ ചെറു കഷണങ്ങളാക്കി ഇഞ്ചി, കശ്‍മീരി മുളകുപൊടി, ഗരം മസാല, മല്ലി പൊടി, മഞ്ഞൾ പൊടി, ജീരക പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പു എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു ഒരു മണിക്കൂർ വയ്ക്കുക.
* ഒരു പാനിൽ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, സവാള ചേർത്ത് വഴറ്റുക.
* ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നല്ലതുപോലെ ഇളക്കി, അടച്ചു വെച്ച് 10-15 മിനിറ്റ് വേവിയ്ക്കുക.
* തുറന്നു വെച്ച് വെള്ളം വറ്റുന്നതു വരെ ഇളക്കി കൊടുക്കുക
* നല്ലതുപോലെ വരണ്ടു കഴിയുമ്പോൾ  വാങ്ങി ഉപയോഗിക്കാം.

recipe-videosപാചകം ചെയ്യുന്ന വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>