വിക്ടോറിയയിൽ ഇന്ന് 127 പുതിയ കോവിഡ് കേസുകൾ. ബോർഡർ അടക്കാൻ തീരുമാനം.

മെൽബൺ: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 137 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിക്‌ടോറിയ സംസ്ഥാനത്ത് 127 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണം കൂടി ഇന്ന് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്തു.  വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്‌ ബോർഡർ നാളെ  മുതൽ അടയ്ക്കാൻ തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെയും പ്രീമിയർമാർ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

ഇന്നലെ 94 പേർക്കാണ് ഓസ്‌ട്രേലിയായിൽ രോഗം സ്ഥിരീകരിച്ചത്. അതിൽ 74 പേരും വിക്ടോറിയയിൽ ആണ്. മെല്‍ബണ്‍ നഗരത്തിലെ പല സബർബുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് പാര്‍പ്പിട സുച്ചയങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് നിര്‍ദേശിച്ചു.

ഓസ്‌ട്രേലിയയിലാകെ 8576 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. ഇന്നത്തെ ഒരു മരണം ഉൾപ്പടെ 104 പേരാണ് ഓസ്‌ട്രേലിയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത്.

COVID-19 (CORONA VIRUS) Updates