കേരളത്തിൽ ഇന്നലെ 193 പേര്‍ക്ക് കൊറോണ; 35 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ തിങ്കളാഴ്ച 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 92 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 65 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്ന് 35 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 26, എറണാകുളം 25, ആലപ്പുഴ 15, കോഴിക്കോട് 15, തൃശൂര്‍ 14, കണ്ണൂര്‍ 11, കൊല്ലം 11, പാലക്കാട് 8, വയനാട് 8, തിരുവനന്തപുരം 7, ഇടുക്കി 6, കോട്ടയം 6, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകള്‍.

167 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്നവർ 92 , ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 65. സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ 87 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കൽ കോളജിൽ 65 വയസ്സുള്ള യൂസഫ് എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.