ഞണ്ട് മുളകിട്ടത്

ചേരുവകള്‍

1. ഞണ്ട് വൃത്തിയാക്കിയത് – 500 ഗ്രാം
2. തേങ്ങ ചിരകിയത് – 1/2 മുറി
3. ഇഞ്ചി അരിഞ്ഞത് – 1 കഷ്ണം
4. വെളുത്തുള്ളി അരിഞ്ഞത് – 4 എണ്ണം
5. ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
6. മുളക് പൊടി – 1/2 ടീസ്പൂണ്‍
7. കാശ്മീരി മുളക്പൊടി – 1/4 ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
9. മല്ലിപ്പൊടി – 1/4 ടീസ്പൂണ്‍
10. ഉപ്പ് – പാകത്തിന്
11. വെളിച്ചെണ്ണ – ആവശ്യത്തിന്
12. പെരുംജീരകപ്പൊടി – 1/4 ടീസ്പൂണ്‍
13. പുളിവെള്ളം – 100 മില്ലി
14. കറിവേപ്പില – 2 തണ്ട്
15. വറ്റല്‍മുളക് – 3
16. കടുക് – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങചിരകിയതും, ചെറിയ ഉള്ളി, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പില, വറ്റല്‍മുളക്, കടുക് എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ അരച്ചുവെച്ചിരിക്കുന്ന മസാലക്കൂട്ടും പുളിവെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വെന്തുവരുമ്പോള്‍ വൃത്തിയാക്കിയ ഞണ്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത് വരുമ്പോള്‍ മുകളില്‍ കുറച്ച് കറിവേപ്പില വിതറി ഉപയോഗിക്കാം.

തയ്യാറാക്കിയത് : സജി പോൾ 

മൊബൈൽ : 0414412937