കേരളത്തിൽ ഇന്നലെ 151 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 2130.

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 34 പേര്‍ക്കും, കണ്ണൂരില്‍ 27 പേര്‍ക്കും, തൃശ്ശൂരില്‍ 18 പേര്‍ക്കും, പാലക്കാട് 17 പേര്‍ക്കും, എറണാകുളത്ത് 12 പേര്‍ക്കും, കാസര്‍കോട് 10 പേര്‍ക്കും, ആലപ്പുഴയില്‍ എട്ട് പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ ആറ് പേര്‍ക്കു വീതവും, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ നാല് പേര്‍ക്കു വീതവും, കൊല്ലം, വയനാട് എന്നീ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. 131 പേര്‍ രോഗമുക്തി നേടി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ പേര്‍ വിദേശത്തു നിന്നും, 81 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 151 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4,593 ആയി ഉയര്‍ന്നു. 2130 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.