ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി

വളരെ ഈസിയായി വീട്ടിൽ ഓവനിൽ കുക്ക് ചെയ്യാൻ പറ്റിയ അടിപൊളി ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി.

1 കോഴിയുടെ വിങ്സ് 500 ഗ്രാം.
2 കുക്കിംഗ് ഓയിൽ ഒരു ടേബിൾ സ്പൂൺ.
3 ഉപ്പ് അര ടേബിൾ സ്പൂൺ.
4 വെളുത്തുള്ളി പേസ്റ്റ് അര ടേബിൾസ്പൂൺ.
5 മുളകുപൊടി-അര ടേബിൾ സ്പൂൺ.
6 കുരുമുളകുപൊടി കാൽ ടേബിൾസ്പൂൺ.
7 ബാർബിക്യൂ സോസ് നാല് ടേബിൾസ്പൂൺ.
8 തക്കാളി സോസ് രണ്ട് ടേബിൾസ്പൂൺ.

പാകം ചെയ്യുന്ന വിധം.

1 ഒന്നും രണ്ടും മൂന്നും ചേരുവകൾ നല്ലപോലെ മിക്സ് ചെയ്ത് അരമണിക്കൂർ വെക്കുക.
2 ഒരു ചെറിയ പാത്രത്തിൽ, 4,5,6,7,8 ചേരുവകകൾ നല്ലപോലെ മിക്സ് ചെയ്യുക.
3 ചിക്കൻ ഇലേക്ക് ഈ മിശ്രിതം മിക്സ് ചെയ്യുക.
4 അതിനുശേഷം ഏകദേശം അരമണിക്കൂറോളം ചിക്കൻ മാരിനേറ്റ് ചെയ്തു ചിക്കൻ മാറ്റിവയ്ക്കുക.
5 അതിനുശേഷം ഒരു ഓവനിൽ ട്രെ ബട്ടർ പേപ്പർ ഇട്ടതിനുശേഷം ചിക്കൻ അതിൽ നിരത്തി വയ്ക്കുക.
6 ചൂടായിരിക്കുന്ന ഓവൻ ലേക്ക് ചിക്കൻ വയ്ക്കുക.
7 180 ഡിഗ്രി സെൽഷ്യസിൽ 20 തൊട്ടു 25 മിനിറ്റ് വരെ ചിക്കൻ നല്ലപോലെ മറിച്ചും തിരിച്ചും ഇട്ടു കുക്ക് ചെയ്യുക.

Tony’s Kitchen. വീഡിയോ >>