കേരളത്തിൽ ഇന്നലെ 118 പേര്‍ക്ക് കൂടി കൊറോണ; ഗൾഫിൽ ഇതുവരെ 286 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ (ഞായറാഴ്ച) 118 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ് 19, യു.എ.ഇ. 15, ഒമാന്‍ 13, സൗദി അറേബ്യ 10, ഖത്തര്‍ 4, ബഹറിന്‍ 4, നൈജീരിയ 2, ഘാന 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക 10, ഡല്‍ഹി 7, മഹാരാഷ്ട്ര 7, തമിഴ്‌നാട് 5, തെലുങ്കാന 2, ഛത്തീസ്ഗഡ് 2, ജമ്മുകാശ്മീര്‍ 1, രാജസ്ഥാന്‍ 1, ഗുജറാത്ത് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഗൾഫിൽ ഇതുവരെ 286 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു.

ഗൾഫിലെ ആറു രാജ്യങ്ങളിലായി കോവിഡിൽ പൊലിഞ്ഞത് 286 മലയാളി ജീവൻ. യുഎഇ– 113, സൗദി – 103 , കുവൈത്ത് – 44, ഖത്തർ–11, ഒമാൻ – 11, ബഹ്റൈൻ – 4 എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം.