ടുവുമ്പ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ടുവുമ്പയിൽ നടന്ന ആദ്യത്തെ ക്രിസ്മസ് കരോൾ വർണ്ണോജ്വലമായി.

ടുവുമ്പ: ടുവുമ്പയിലെ നൂറ്റിപത്തോളം വരുന്ന മലയാളി കുടുംബങ്ങൾ ഒത്തൊരുമയോടെ കൈ കോർക്കുന്ന അസുലഭ കാഴ്ചകളാണ് കരോളിലുടനീളം കാണാൻ കഴിഞ്ഞത്. ടുവുമ്പയെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഡിസം: 22,23 തീയതികളിലാണ് കരോൾ സംഘടിപ്പിച്ചത്. വൈസ് പ്രസിഡണ്ട് ടിന്റു ജെന്നിയുടെ ഭവനത്തിൽ നിന്നും ഞായറാഴ്ച ആരംഭിച്ച കരോൾ തിങ്കളാഴ്ച ബെന്നി മാത്യു& പ്രിയയുടെ വസതിയിൽ സ്നേഹവിരുന്നോടു കൂടിയാണ് സമാപിച്ചത്.ടുവുമ്പയിലെ മുഴുവൻ മലയാളി ഭവനങ്ങളിലും ആവേശത്തോടെയും , അച്ചടക്കത്തോടു കൂടിയും സന്ദർശനം നടത്തിയ കരോൾ സംഘം ഇതര സമൂഹങ്ങൾക്കും മാതൃകയായി. ഓരോ ഭവനങ്ങളിലേയ്ക്കും എത്തിച്ചേർന്ന സംഘത്തിനൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ കൂടിച്ചേർന്ന് നൂറോളം വരുന്ന മലയാളികൾ ഈ കരോളിൽ ഭാഗമായി. ഓരോ ഭവനങ്ങളിലേയ്ക്കും പോകുന്ന വഴികളിൽ കരോൾ സംഘത്തെ കണ്ട് ആശംസകൾ അർപ്പിച്ചും പ്രോൽസാഹിപ്പിച്ചും തദ്ദേശിയരായവരും പങ്കാളികളായി.

 

അസോസിയേഷനിലെ ഓരോ അംഗങ്ങളുടേയും, വിദ്യാർത്ഥി സമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണ കൊണ്ടും, പങ്കാളിത്തം കൊണ്ടും മാത്രമാണ്  ചരിത്രത്തിൽ ആദ്യമായി ഒരു ക്രിസ്മസ് കരോൾ ടു വുമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് എന്നും, ഗൃഹാതുരമായ ക്രിസ്മസ് ഓർമകൾ തിരികെ കൊണ്ടുവരാനും ഈ കരോൾ സഹായിച്ചുവെന്നും പ്രസിഡണ്ട് പോൾ വർഗീസ് പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ക്രിസ്മസ്കരോൾ സംഘടിപ്പിക്കുവാൻ സാധിക്കുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.പ്രസിഡണ്ട് പോൾ വർഗീസിന്റെ അഭാവത്തിൽ സെക്രട്ടറി ബെന്നി മാത്യു,കമ്മറ്റി അംഗങ്ങളായ സനിൽ മലയാറ്റൂർ , വിനോദ് തിരുമാറാടി, ടോമി കൊച്ചു മുട്ടം, സ്‌റ്റുഡന്റെ റെ പ്രസന്റിവ്  ജോ മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.

വാര്‍ത്ത : ഷിജു തോമസ്‌