മലയാളിക്ക് അപൂർവ്വ നേട്ടം: അഭിമാനമായി ഡോ. മരിയ പറപ്പിള്ളി

അഡലൈഡ്: അസ്സോസിയേറ്റ് പ്രഫ. മരിയ പറപ്പിള്ളിയെ The Advertiser Woman of the Year-Top Innovator ആയി പ്രഖ്യാപിച്ചു. ഡിസംബർ 3 ന് ന്യൂസ് കോർപറേഷന്റെ Keith Murdoch House-ൽ വച്ചു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ചാണ് മരിയ ഈ പദവിക്ക് അർഹയാകുന്നതു് ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യാക്കാരിയുമാണ് മരിയ. South Australian Premier, Hon. Steve Marshall MP, News Corp Executives തുടങ്ങി വിശിഷ്ടാതിഥികൾ ഉൾപ്പെട്ട സദസ്സിൽ The Advertiser/Sunday Mail Editor നിന്നും മരിയ അവാർഡ് ഏറ്റുവാങ്ങി. വിമൻസ് സഫറേജ് പെറ്റീഷന്റെ 125 ആം വാഷികത്തോടനുബന്ധിച്ച് നടന്ന ഒരു വർഷം നീണ്ട campaign ശേഷമാണ് 30 പേരടങ്ങുന്ന Inspiring South Australian Women list ൽ മരിയയെ തിരഞ്ഞെടുക്കുന്നത്. അതിൽ നിന്നും പിന്നെയും തിരഞ്ഞെടുക്കപ്പെട്ട Coriole Top Innovator category- ലെ അഞ്ചു പേരിലൊളായിരുന്നു മരിയ.

അഡ്‌ലൈഡിലെ ഫ്ലിന്റേഴ്സ് സർവ്വകലാശാലയിൽ ഭൗതിക ശാസ്ത്രത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ഡോ മരിയ STEM Enrichment Academy യുടെ മേധാവിയും കൂടിയാണ്.