കാൻബറ മലയാളി അസോസിയേഷൻ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

കാൻബറ: കാൻബറ മലയാളി അസോസിയേഷൻ (സി. എം. എ) 2019-2020 പ്രവർത്തന വർഷത്തെ രണസമിതിയെ തെരഞ്ഞെടുത്തു.  ഓസ്ട്രേലിയൻ തലസ്ഥാന  സംസ്ഥാനത്തു  പ്രവർത്തിക്കുന്ന ഏക മലയാളി അസ്സോസിയേഷനാണിത്.

റോഷൻ മേനോൻ (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എൻ. അജ്മൽ (സെക്രട്ടറി), ഡെൽഫിൻഎൽദോ  (ജോയിന്റ് സെക്രട്ടറി), വിനോദ് കുമാർ  (ട്രെഷറർ),  റെജി ആന്റണി  (ജോയിന്റ് ട്രെഷറർ),  തോമസ് ആൻഡ്രൂ  (പി.ആർ.ഒ),  ജോജോ  മാത്യു  (എം.വി.വി പ്രിൻസിപ്പാൾ),  എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായി അനീഷ് കാവാലം,  അരുൺ നായർ,  ഡിജോ അഗസ്റ്റിൻ, എൽദോ പൗലോസ്,  കാർത്തിക്  കേശവൻ,  മഹേഷ് കുമാർ,  നീലു വിനോദ്,  സന്തോഷ് സ്കറിയ,  ഷാജു രവി,  തോമസ്  ടി.ജോൺ  എന്നിവരെയും  തിരഞ്ഞെടുത്തു.  മോസൺ  തമിഴ് സീനിയർ  സിറ്റിസൺ  ഹാളിൽ നടന്നതെരെഞ്ഞെടുപ്പിൽ  ജെറി വില്യംസ്  റിട്ടേർണിംഗ് ഓഫീസർ  ആയി  പ്രവർത്തിച്ചു.

വാർത്ത: ജോമി പുലവേലിൽ