പുലരി വിക്ടോറിയായ്ക്ക് പുതിയ സാരഥികൾ.

മെൽബൺ∙ മെൽബണിലെ അറിയപ്പെടുന്ന ഏറ്റവും നല്ല സാംസ്കാരിക സംഘടനയായ പുലരിയുടെ അടുത്ത വർഷത്തെ സാരഥികളെ പ്രഖ്യാപിച്ചു. ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിൽ കൺവീനർ -സന്തോഷ്കുമാർ വിഎസിന്റെ അധ്യക്ഷതയിൽ കൂടിയ എജിഎമ്മിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രദീപ് മായോത്ത് കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ പുലരി നടത്തിയ പരിപാടികൾ വൻ വിജയമാക്കി തീർക്കുവാൻ അണിയറയിൽ പ്രവർത്തിച്ചവരെ പ്രത്യേകം അനുമോദിച്ചു. പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുവാൻ നടത്തിയ പ്രസിഡിയം പ്രദീപ് മായോത്തും ബിജോയി കുര്യൻ എന്നിവരെ റിട്ടേണിങ് ഓഫിസർമാരായി നിയമിച്ചിരുന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജിതേഷ് കോയോടൻ (കൺവീനർ) സന്തോഷ് കുമാർ വി.എസ്, സന്തോഷ് ബാലകൃഷ്ണൻ, വിനുകുമാർ ,നീനാ പ്രദീപ്, എന്നിവരെ തിരഞ്ഞെടുത്തു.

ട്രഷററായി സുദീഷ് നാറോൺ, ആർട്സ് കോ – ഓർഡിനേറ്റർ അനി ടോം, ജോയിന്റ് ആർട്ട്സ് കോർഡിനേറ്റർ പ്രവീൺ കുമാർ , ചാക്കോ അരീക്കൽ ദേവസ്സി -സ്പോർട്സ് കോർഡിനേറ്റർ, ഷൈജു മോൻ കുന്നുമ്മേൽ – സ്പോർട്സ് ജോ. കോർഡിനേറ്റർ, കിഡ്സ് വിംഗ് കോർഡിനേറ്റർ പ്രിയ സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു. രജനി കൊടിയത്ത്, നിർമ്മല ജോസഫ്, അപർണ ജിതേഷ് എന്നിവർ മെന്റർമാരാണ്