പ്രളയം ബാക്കി വച്ചു പോയ ചിത്രങ്ങള്‍

ഒന്നു മുങ്ങി നിവര്‍ന്നപ്പോഴാണ് കേരളം ദൈവത്തിന്‍റെ  സ്വന്തം നാടായത്. പ്രതീക്ഷിക്കാതെ വന്ന പ്രളയം മലയാളികളെ പലതും പഠിപ്പിച്ചു. മലയാളികളുടെ ജാതി മത ചിന്തകളും, വേർതിരിവും സ്വാർത്ഥതയും കുറെ നാളത്തേക്കെങ്കിലും ഇല്ലാതായി. പ്രളയത്തിൽ മുങ്ങിപോയി എന്നു പറയുന്നതാവും ശരി. കേരളീയര്‍ പ്രായ ഭേദമെന്യേ അതിര്‍ വരമ്പുകളില്ലാതെ ഒന്നിച്ചു. കേരളത്തിന്‍റെ  സ്വന്തം മത്സ്യത്തൊഴിലാളികൾ തെക്കു നിന്നും വടക്കുനിന്നും ദുരന്ത ഭൂമിയില്‍ കുതിച്ചെത്തി. ഒപ്പം സൈന്യവും ദുരന്ത നിവാരണ സേനയും. നന്മയുടെ ഉറവ വറ്റാത്തവരില്‍ നിന്നും ഉദാരതയുടെ പ്രവാഹങ്ങളുണ്ടായി.ആഹാരവും വസ്ത്രങ്ങളും മരുന്നുകളുമായി ആശ്വാസ കേന്ദ്രങ്ങളിലേക്കു വാഹനങ്ങള്‍ കുതിച്ചു, എന്തിനും തയാറായി നിന്ന മലയാളി സമൂഹം, രാവും പകലും പണിയെടുത്ത ഉദ്യോഗസ്ഥര്.സോഷ്യല്‍ മീഡിയകളും ചാനലുകളും കണ്ട്രോള്‍ റുമുകളായി. ദുരന്ത സമയത്ത് എന്തൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് മലയാളികള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഈ ലോകം മുഴുവൻ അത്ഭുതത്തോടെ കണ്ടും കേട്ടുമറിഞ്ഞു മല്ലൂസ് എന്ന് വിളിക്കപ്പെടുന്ന മലയാളികൾ ഒരു സംഭവമാണെന്ന്.

കേരളത്തെ വിഴുങ്ങിയ പ്രളയം പ്രകൃതിയുടെ സൃഷ്ടിയായിരുന്നെങ്കിലും അതിന്‍റെ  വ്യാപ്തി കുറയ്ക്കാന്‍ ഉത്തരവാദപെട്ടവര്ക്ക് കഴിയാതെ പോയി എന്നത് വാസ്തവമാണ്.പ്രകൃതി ദുരന്തങ്ങളെ തടയാന്‍ ഭരണാധികാരികള്ക്ക് കഴിയില്ല, എന്നാല്‍ അതിനെ പ്രധിരോധിക്കാനും അതിന്‍റെ വ്യാപ്തി കുറയ്ക്കാനുമുള്ള മുന്കലരുതലുകള്‍ എടുക്കാനും ഭരണകര്‍ത്താക്കള്ക്ക് കഴിയും .എന്നാല്‍ ഇവിടെ അതില്‍ പാളിച്ച പറ്റി. പല ഡാമുകളും വേണ്ടത്ര മുന്നൊരുക്കമില്ലാതെ തുറന്നതാണ് പ്രളയം ഇത്രെയും രൂക്ഷമാക്കിയത് എന്നതില്‍ സംശയമില്ല. അര്ദ്ധരാത്രി ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ ജനങ്ങള്ക്ക് മുന്നില്‍ രക്ഷാമാര്ഗ്ങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുപോയി. മുന്‍ ഒരുക്കങ്ങള്‍ നടത്തുകയും മുന്‍ അറിയിപ്പുകള്‍ നല്കുകയും ചെയ്തിരുന്നെങ്കില്‍ ഈ പ്രളയം ഇത്രെയും രൂക്ഷമാകില്ലായിരുന്നു. കേരളം വിറങ്ങലിച്ച്‌ നിന്ന അത്യന്തം ഭയാനകമായ നാളുകളിലൂടെയാണ് മലയാളികള്‍ കടന്നു പോയത്. അസാധാരണമായ ദുരന്തത്തില്‍ വൻ നാശം തന്നെയാണ് കേരളത്തിലുണ്ടായത്.

 

നുറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളം ഒരു ദുരന്തഭൂമിയായി മാറാതിരുന്നത് കേരളത്തിന്‍റെ  സ്വന്തം സൈന്യം എന്ന് ഇപ്പോള്‍ നാം അഭിമാനത്തോടെ വിളിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കാരണമാണ്.കുടുങ്ങിക്കിടക്കുന്നവരെ തേടി വഴിയറിയാത്ത ഇടങ്ങളിലൂടെ കടലിന്‍റെ  മക്കൾ പോയി മനുഷ്യ ജീവനുകളെ താങ്ങി കൊണ്ടുവന്നു. . സൈന്യവും, പോലീസും, ഫയര്‍ ഫോയ്സും ഊണും ഉറക്കവുമില്ലാതെ പ്രവര്ത്തിുച്ചപ്പോള്‍ കേരളത്തിന് പ്രളയത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. . നാടൊന്നാകെത്തന്നെയും ഒരുമിച്ചുനിന്നു. വെള്ളവും അവശ്യ വസ്തുക്കളും ആഹാരങ്ങളും എത്തിക്കുന്നതില്‍ ഇന്ത്യയോന്നാകെ കേരളത്തിനു കൂട്ടായി.താങ്ങായി അന്യ സംസ്ഥാനത്തും വിദേശത്തുമുള്ള മലയാളികളും. ജന്മ ദേശത്തോടുള്ള സ്നേഹവും കരുതലും കാണിക്കുന്നതില്‍ പ്രവാസി മലയാളികള്‍ അവസരത്തിനൊത്ത് ഉയര്ന്നു . ദുരന്തത്തെ ഒറ്റകെട്ടായി നേരിട്ട സംസ്ഥാനത്തിന് കേന്ദ്രത്തിന്റൊയും വിദേശ രാജ്യങ്ങളുടേയും ഇതര സംസ്ഥാനങ്ങളുടെയും സഹായ ഹസ്തവും കിട്ടി. കേരളത്തെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ ഏറെയെന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തുക കാണിക്കുന്നത്.

 

പ്രളയ ദുരന്തത്തില്‍ കേരള സമ്പദ്ഘടന താളംതെറ്റിയിരിക്കുയാണ്. വര്ഷങ്ങള്‍ എടുത്തേക്കാം ഇതില്‍ നിന്ന് കരകയറാന്‍. കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി കേരളത്തിലെ സമസ്ത മേഖലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നു. നവ കേരളം സൃഷ്ടിക്കെണ്ടിയിരിക്കുന്നു. അതിനു മലയാളികള്‍ വീണ്ടും ഒന്നിക്കണം. ദുരന്തം നേരിടുന്നതിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച കേരളം, നവ കേരളം സൃഷ്ടിക്കുന്നതിലും രാഷ്ട്രീയ വൈര്യങ്ങള്‍ മറന്ന് ഒന്നിക്കേണ്ടിയിരിക്കുന്നു.അതോടൊപ്പം വികസന കാഴ്ചപാടും മാറേണ്ടിയിരിക്കുന്നു. കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്മ്മാോണങ്ങളെല്ലാം തടയണം. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്ത്തിക്കും.

 

വാല്ക്കഷണം: മലയാളികള്‍ ഇത്തവണയാണ് ശരിയായി ഓണം ആഘോഷിച്ചത്. എല്ലാവരും സമന്മാരായി. ജാതിയില്ല മതമില്ല വിവേചനങ്ങളില്ല. എങ്ങും എവിടേയും നന്മ ചെയ്യാനുള്ള ചിന്തമാത്രം. കേരളീയര്‍ എല്ലാവരും ഒന്നായ ദിവസങ്ങള്‍ .മാവേലി നാട് വാണീട്ട കാലം ഒരിക്കല്‍ കൂടി തിരിച്ചു വന്നു.