പൈതൃകം പാരിടമെങ്ങും എത്തിയതിനു  പിന്നിലെ പതിനേഴുകാരൻ

ബ്രിസ്‌ബേൻ: ആഗോള ക്നാനായ സമൂഹത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച നാലാമത് ഓഷ്യാന ക്നാനായ കൺവെൻഷൻ ” പൈതൃകം 2018 “ പരസ്യ വീഡിയോകൾക്കും ഫ്ലായറുകൾക്കും പിന്നിൽ പ്രവർത്തിച്ചത് ബ്രിസ്‌ബേൻ ടൂവൂമ്പയിൽ താമസമാക്കിയ ഷിജു സജനി ചെട്ടിയാത്ത് ദമ്പതികളുടെ പുത്രൻ ടോം ചെട്ടിയാതാണ്. ടൂവൂമ്പയിൽ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയായ ടോം 2017 ഓഗസ്റ്റ്  മാസം മുതൽ പൈതൃകം 2018 ന്‍റെ  പരസ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. കൺവെൻഷൻ പരസ്യ കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിക്കുന്ന തന്റെ പിതാവ് ഷിജു ചെട്ടിയാത്തതിനെ സഹായിക്കാനായി തുടക്കം കുറിച്ച ടോം ഇന്ന് ലോക ക്നാനായ സമൂഹം അറിയപ്പെടുന്ന പൈതൃകം 2018 ന്‍റെ  പരസ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അദർശ്യ കരങ്ങളായി  മാറിയിരിക്കുന്നു.വളർന്നു  വരുന്ന ക്നാനായ യുവതയ്ക്ക് മാതൃകയായി മാറിയ ടോമിനെ പൈതൃകം വേദി പ്രേത്യേക പുരസ്‌കാരം നൽകി അഭിനന്ദിക്കുന്നതായിരിക്കും.

വാര്‍ത്ത :ബിനു തുരുത്തിയിൽ