അഡലൈഡ്: ഓസ്ട്രേലിയയിലെ അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) ദേവാലയവും അനുബന്ധ സൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി സമൂഹത്തിൻ്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഇതിന് കൈവരും എന്നതിൽ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. ഇടവക മെത്രാപ്പോലീത്ത മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ ശക്തമായ പിന്തുണയും, ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാമിൻ്റെ നേതൃത്വവും, മാനേജിങ് കമ്മിറ്റി-ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അക്ഷീണമായ പ്രയത്നവും ഇടവക ജനങ്ങളുടെ സഹകരണവും മൂലമാണ് സ്വന്തമായ ദേവാലയം എന്നത് യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് ദേവാലയ കൂദാശക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ അഡലൈഡ് ദേവാലയം മുന്നേറുന്നു.
2007-ൽ ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ മെൽബൺ കത്തീഡ്രൽ വികാരി ആയിരുന്ന വെരി റവ.ജോസഫ് തളിയപ്പറമ്പിൽ കോർ-എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് അഡലൈഡിൽ ആരാധന ആരംഭിക്കുന്നത്. തുടർന്ന് 10 വർഷമായി റവ.ഫാ.കെ.വൈ.ചാക്കോ, റവ.ഫാ.ചാൾസ് ജേക്കബ്, റവ.ഫാ.ഷിനു കെ.തോമസ്, റവ.ഫാ.ഫ്രഡിനാർഡ് പത്രോസ്, റവ.ഫാ.പ്രദീപ് പൊന്നച്ചൻ, റവ.ഫാ.സജു ഉണ്ണൂണ്ണി എന്നീ ബഹുമാന്യരായ വൈദീകർ മെൽബൺ കത്തീഡ്രലിൽ നിന്നും വന്ന് വിശുദ്ധ ആരാധന അർപ്പിച്ചു വന്നു. 2017 ഓഗസ്റ്റിൽ ആണ് അഡലൈഡ് ഇടവകയുടെ പുതിയ വികാരിയായി റവ.ഫാ.അനിഷ് കെ.സാമിനെ മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി നിയമിച്ച് കൽപന പുറപ്പെടുവിക്കുന്നത്.
വാര്‍ത്ത : റവ.ഫാ.അനിഷ് കെ.സാം
LATEST UPDATES
KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024” ന്റെ ടിക്കറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു.
ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ… ∞
കോവിഡ് വാക്സിൻ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍.
കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ്… ∞
ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%
ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍… ∞
ലോക് സഭ തിരെഞ്ഞെടുപ്പ്: ഇന്ന് രണ്ടാം ഘട്ടം, കേരളം പോളിങ് ബൂത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ്… ∞
ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ… ∞
ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം
സ്പ്രിംഗ്ഫീൽഡ്: ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും 2024-ലെ ഈസ്റ്റർ-വിഷു ദിനങ്ങൾ കെങ്കേമമായി ആഘോഷിച്ച്… ∞
ഡാർവിൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “മേടമാസ രാവ് -സ്റ്റാർ നൈറ്റ് 2024” മേയ് 27-ന്
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും… ∞
ഒഐസിസി ഇപ്സ്വിച്ച് റീജനൽ കമ്മിറ്റി നിലവിൽ വന്നു
ഇപ്സ്വിച്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ… ∞
സേവനം ഓസ്ട്രേലിയ വിഷു ആഘോഷിച്ചു
പെർത്ത്: ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്ട്രേലിയ യൂണിറ്റ്… ∞
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി.
ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി. 2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച… ∞