കര്‍ശന വിസ ചട്ടങ്ങള്‍ പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയും

കര്‍ശന വിസ ചട്ടങ്ങള്‍ പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയും

കര്‍ശന വിസ ചട്ടങ്ങള്‍ പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയുംഓസ്‌ട്രേലിയയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയാണ്. 457 കാറ്റഗറി വിസ അനുസരിച്ചു രാജ്യത്ത് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥിരമായി താമസിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജോലിക്കെത്താന്‍ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ചിരുന്ന457 കാറ്റഗറി വിസ സംവിധാനം ഓസ്‌ട്രേലിയ റദ്ദാക്കി. പകരം താല്‍ക്കാലിക വിസയായ ടി.എസ്.എസ് (ടെമ്ബററി സ്‌ക്കില്‍ ഷോട്ടേജ്) എന്ന പുതിയ കാറ്റഗറി ആരംഭിച്ചു. രണ്ടു വര്‍ഷവും നാലു വര്‍ഷവുമാണ് പുതിയ വിസയുടെ കലാവതി.

457 കാറ്റഗറി വിസ ഉപയോഗപ്പെടുത്തിയിരുന്നവരില്‍ 22 ശതമാനവും ഇന്ത്യക്കാരായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഏറെ തിരിച്ചടിയാകുന്നതും ഇന്ത്യക്കാര്‍ക്കാണ്. ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ നിന്നു ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എല്ലാവര്‍ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ രണ്ടു വര്‍ഷം മുന്‍പരിചയം വേണം എന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ സ്‌കില്ലിങ് ഫണ്ടിലേയ്ക്കു നിശ്ചിത തുക നല്‍കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിയിരിക്കുന്നതും പ്രവാസി ജോലിക്കാര്‍ക്ക് തിരിച്ചടിയാണ് ഇതുവഴി തദ്ദേശീയര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഓസ്‌ട്രേലിയൻ പൗരത്വ നിയമ മങ്ങളിലും 2018 ജൂലൈയോടെ മാറ്റങ്ങൾ പ്രതീക്ഷികാം

വാര്‍ത്ത‍ : വിജി മാത്യു, ബ്രിസ്ബേന്‍