അഡ്വ: ജയശങ്കർ ആസ്ത്രേലിയൻ പര്യടനത്തിന്‌.

ഏപ്രിൽ 28 മുതൽ മെയ്‌ 19 വരെ, പ്രധാന നഗരങ്ങളിൽ പ്രഭാഷണ പരമ്പരയും, സംവാദങ്ങളും.

ബ്രിസ്ബേന്‍: കേരളത്തിലെ വർത്തമാനക സാമൂഹ്യരാഷ്ട്രിയ പരിസരങ്ങളിൽ പത്രദൃശ്യമാധ്യമങ്ങളിലും നവമാധ്യമരംഗത്തും അവഗണിയ്ക്കാനാകാത്ത നിലയിൽ അവിഭാജ്യഘടകമായി നിർഭയം  നിരന്തരം സത്യസന്ധമായ  നിരീക്ഷണങ്ങളിലൂടെയും നിലപാടുകളിലൂടെയും നിറസാന്നിദ്ധ്യമായി മാറിയ വ്യക്തിത്വമാണ്‌ അഡ്വ: ജയശങ്കർ. ജനാധിപത്യ ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത്‌ ആസ്ത്രേലിയൻ പ്രവാസി സമൂഹം അഡ്വ: ജയശങ്കറിനെ ശ്രവിയ്ക്കാനും സംവദിയ്ക്കാനും തയ്യാറെടുക്കുന്നു. 

ഏപ്രിൽ 28 മുതൽ മെയ്‌ 19 വരെയാണ്‌ ശ്രീ ജയശങ്കറിന്‍റെ  ആസ്ത്രേലിയൻ പര്യടനവും പ്രഭാഷണ പരമ്പരയും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച്‌ ക്രമീകരിച്ചിട്ടുള്ളത്‌.

ഏപ്രിൽ 29 ന്‌ ഞായറാഴ്ച്ച 5.30 ന്‌ 73 ഗോൾഡാ അവന്യു സാലിസ്ബറിയിൽ വച്ച്‌ പുലരി ബ്രിസ്ബെയ്ൻ സംഘടിപ്പിയ്ക്കുന്ന  പൊതുപരിപടിയോടെ പര്യടന പരിപാടിയ്ക്ക്‌ തുടക്കം കുറിയ്ക്കും. പ്രസ്തുത യോഗത്തിൽ  അഡ്വ: ജയശങ്കർ കേരളം-ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയം  അവതരിപ്പിച്ച്‌ സംസാരിയ്ക്കും.  

മെയ്‌ 4 വെള്ളിയാഴ്ച്ച വൈകീട്ട്‌ 6 ന്‌ സിഡ്ണിയിൽ തൂങ്കാബിക്ക്‌‌ പബ്ലിക്ക്‌ സ്കൂളിൽ വച്ച്‌ സിഡ്നി കൾച്ചറൽ ഫോറം സംഘടിപ്പിയ്ക്കുന്ന പൊതു പരിപാടിയിൽ മാധ്യമം ജ്യുഢീഷറി  ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സംവാദവുംനടക്കും. ( കോർഡിനേറ്റർ: തോമസ്‌ കുരുവിള ‭0421 519 883‬, വിൽസൺ അരിമറ്റം ‭0435 166 577‬. സിഡ്നി) 

മേയ് 5 ന് ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക് സംസ്കൃതി കാൻബറ സംഘടിപ്പിക്കുന്ന ചടങ്ങിൽ ‘നവകേരള രാഷ്ട്രീയത്തിൽ ദൃശ്യ സോഷ്യൽ മീഡിയകളുടെ സ്വാധീനം’വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും പൊതു ചർച്ചയും നടക്കും.

മെയ്‌ 11 വെള്ളിയാഴ്ച്ച അഡ്ലെയ്ഡ്‌  കേളി ഹബ്ബിൽ സംഘടിപ്പിയ്ക്കുന്ന പൊതു പരിപാടി വൈകീട്ട്‌ 6 നാണ്‌. വിഷയം “മാധ്യമങ്ങളും സമകാലീന കേരളവും.” 

മെയ്‌ 18 ന്‌ പെർത്ത്‌ മലയാളി കൾച്ചറൽ ഫോറം സംഘടിപ്പിയ്ക്കുന്ന പൊതുപരിപാടിയിൽ “സമകലീന രാഷ്ട്രിയവും ധാർമീകതയും” എന്ന വിഷയത്തെ അധികരിച്ച ശ്രീ ജയശങ്കർ പ്രഭാഷണം നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. 

സത്യം ധാർമീകത ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നിലനിന്നുകാണുവാൻ ആഗ്രഹിയ്ക്കുന്ന ആസ്ത്രെലിയയിലെ പ്രവാസ സമൂഹത്തിൽ നിന്ന് ജയശങ്കറുടെ പര്യടനത്തിന്‌ ആവേശകരമായ  പ്രതികരണമാണ്‌ ഇതിനകം സംഘടകർക്ക്‌ ലഭിച്ചിട്ടുള്ളത്‌. അഡ്വ: ജയശങ്കറിനെ നേരിൽകാണാനും ശ്രവിയ്ക്കാനും സംവദിയ്ക്കാനും പ്രധാന നഗരങ്ങളിലെ പരിപാടികളിൽ പങ്കാളിത്തമുറപ്പാക്കി പരിശ്രമിയ്ക്കണമെന്ന് പര്യടന പരിപാടിയുടെ മുഖ്യ സംഘാടകരായ പുലരി ബ്രിസ്ബെയ്ൻ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ 0431221018 , പ്രതാപ്‌ 0401 866 578‬, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വാർത്ത തയ്യാറാക്കിയത്‌: അഡ്വ: പ്രതാപ്‌ ലക്ഷ്മണൻ