സിഡ്‌നി മാർത്തോമാ ഇടവകയ്ക്ക് പുതിയ ദേവാലയം

സിഡ്‌നി– ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയ്ക്ക് സ്വപ്‍ന സാത്‌ഷാൽക്കാരമായി  പുതിയ ദേവാലയത്തിന്‍റെ  ശിലാസ്ഥാപനം മാർച്ച് 11 ഞായറാഴ്ച്ച വൈകിട്ട്  4 മണിക്ക്   നടക്കും. മാർത്തോമാ സഭയുടെ  പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർത്തോമാ മെത്രാപോലിത്ത സിഡ്‌നിയിലെ വിവിധ ക്രൈസ്തവ നേതാക്കന്മാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.

ഇടവക സ്വന്തമായി വാങ്ങിയ  ഹോഴ്സിലി പാർക്കിലുള്ള  സ്ഥലത്താണ് ശിലാസ്ഥാപന ശുശ്രൂഷകൾ നടക്കുക.400 പേർക്കിരിക്കാവുന്ന ദേവാലയം ,ഓഡിറ്റോറിയം ,കാർപാർക്കിങ്,സൺഡേസ്‌കൂൾ ക്ലാസുകൾ   തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ദേവാലയ സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഇതോടെ തുടക്കമാകും.മഹനീയമായ ഈ ചടങ്ങിലേക്ക് ജാതിമത ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യന്നതായി വികാരി റവ .തോമസ് കോശി ,സെക്രട്ടറി എബ്രഹാം ജോർജ് ,കൺവീനർ ജീവൻ ജേക്കബ് എന്നിവർ അറിയിച്ചു

Address:- 1650 The Horsley Drive, Horsley Park NSW 2175