കരിസ്മാറ്റിക് ഭീകരതയ്ക്കെതിരെ “വട്ടോളിമാരുടെ ചിരി” മാർച്ച് മൂന്നിന് 

മെൽബൺ : മലയാളിയുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്ന അവകാശവാദങ്ങളുമായി നടക്കുന്ന കരിസ്മാറ്റിക് കൃഷിക്കാരുടെ  വാദങ്ങൾ  വിശകലനം ചെയ്യുന്ന പരിപാടിയുമായി എസ്സൻസ് മെൽബൺ എത്തുന്നു. മാർച്ച് 3 ശനിയാഴ്ച്ച, മെൽബൺ കാമ്പർവെൽ കമ്യൂണിറ്റി സെന്ററിലാണ്  “വട്ടോളിമാരുടെ ചിരി”യുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നത്  .  

കരിസ്മാറ്റിക്‌ പ്രസ്ഥാനം ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന വഴിത്താരകള്‍ ഈ പരിപാടിയില്‍ പങ്കു വയ്ക്കുന്നതോടൊപ്പം അത്ഭുതപ്രവര്‍ത്തകരുടെ ചില തട്ടിപ്പുവേലകളും ഈ പരിപാടിയിൽ അനാവരണം ചെയ്യുന്നു. തുടർന്ന് നടക്കുന്ന ചോദ്യോത്തര വേളയിൽ പ്രേക്ഷകരാകരുടെ സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കുകയും  ചെയ്യുന്നു. എല്ലാവർക്കും സ്വാഗതം 

Event Link : https://www.facebook.com/events/763852493813714/

Date: 03/03/2018 

Venue : Chambly Hall, 405 Camberwell Rd. Camberwell .