”അമ്മ’യുടെ നടനോത്സവത്തിൽ ചിലങ്ക കാഹളം

സിഡ്നി : ഓസ്ട്രേലിയൻ മലയാളീ മൈഗ്രന്റ്സ് അസോസിയേഷൻ(‘അമ്മ) നവംബർ 25 ,26 , ഡിസംബർ 2 എന്നീ തീയതികളിൽ സിഡ്നിയിലെ ലിവർപൂളിൽ വച്ച് നടനോത്സവം നടത്തുകയാണ്. സിഡ്നിയുടെ ചരിത്രത്തിൽ ആദ്യമായി കലോത്സവം നടത്തിക്കൊണ്ടു ശ്രേധേയം ആയ ”അമ്മ’ ചരിത്രസ്മരണക്കായി ഡാൻസിന് പ്രാധാന്യം നൽകികൊണ്ട് നടനോത്സവവും അരങ്ങിൽ എത്തിക്കുന്നു.കുഞ്ഞു കുട്ടികൾ മുതൽ പരിണിത നർത്തകികൾ വരെ പങ്കെടുക്കുന്ന മത്സരത്തിലേക്കായി ഡാൻസ് സ്കൂളുകളും അധ്യാപകരും രക്ഷിതാക്കളും നിരന്തര പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്നത് മത്സരത്തിലുടനീളം വീറും വാശിയും പ്രതിഫലിപ്പിക്കും എന്നതിൽ സംശയം ഇല്ല. ഓസ്ട്രേലിയ മണ്ണിൽ വളരുന്ന ഇന്ത്യൻ കലകൾക്ക് നിരുപാധികം പ്രോത്സാഹനം ചെയ്തുവരികയാണ് ഇക്കാലമത്രയും ‘അമ്മ. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രേത്യേക പ്രശംസക്ക് അർഹമായ ”അമ്മ’ ജാതി-മത-രാഷ്ട്രീയങ്ങൾക്കു അതീതമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ ആണ് നാളിതുവരെ കാഴചവച്ചു പോരുന്നത്.

 

11 മത്സരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, സിനിമാറ്റിക്കിലും ആയി അരങ്ങേറുന്നു. അഭിനയ ദർപ്പണത്തിന്റെയും നാട്യശാസ്ത്രത്തിന്റെയും ചടുലതയാർന്ന ചുവടുകൾ അരങ്ങിൽ കൊമ്പുകോർക്കുന്ന മത്സരങ്ങൾ പ്രഗല്ഫരായ വിധികർത്താക്കളാൽ മൂല്യനിർണയം ചെയ്തു അർഹതക്കുള്ള അംഗീകാരം പ്രശസ്തർ പങ്കെടുക്കുന്ന വേദയിൽ സമ്മാനീക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരിക്കുന്നു. മാതാപിതാക്കളുടെയും മത്സരാര്ഥികളുടെയും സമയ-സൗകര്യാർത്ഥം ക്രമീകരിച്ചിരിക്കുകയാണ് മത്സരങ്ങൾ എല്ലാം തന്നെ. കാണികൾക്കു ഒട്ടും വിരസത അനുഭവപ്പെടാത്ത തരത്തിൽ വിവിധ നൃത്ത രൂപങ്ങൾ താരാതരപ്പെടുത്തുന്ന അവസാന മിനുക്കു പണികളിൽ ആണ് അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാം. സ്കൂൾ കലോത്സവനത്തിന്റെ മാനദണ്ഡങ്ങൾ ആയിരിക്കും നടനോത്സവത്തിലും പിന്തുടരുക. ഡാൻസുകൾ 3 മിനുറ്റിൽ കുറയാത്തതും എന്നാൽ 10 മിനുറ്റിൽ കവിയാത്തതും ആയിരിക്കണം എന്നും നിഷ്കര്ഷിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് എത്തിച്ചേരാനോ ഒരുക്കങ്ങൾ നടത്തുവാനോ അസൗകര്യം ഉണ്ടെങ്കിൽ അതിലേക്കായി പ്രേത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നൃത്തത്തിന് ആവശ്യമായ പാട്ടുകൾ ലേബൽ ചെയ്ത ഇലക്ട്രോണിക് മീഡിയകളിൽ സംഘാടകർക്ക് നേരത്തെ തന്നെ എത്തിക്കണം എന്നും അഭ്യർത്ഥിച്ചിരുന്നു. ആസ്വാദകർക്ക് പ്രേവേശനം സൗജന്യമായിരിക്കും.

 

ഭാവ-രാഗ-താളങ്ങളുടെയും ലാസ്യ-ലാവണ്യങ്ങളുടെയും പൈതൃക – സാംസ്കാരിക സംഗമത്തിലേക്കു എല്ലാ സൗമനസ്സുകളെയും സവിനയം സ്വാഗതം ചെയ്യുന്നതായി ‘അമ്മ പ്രസിഡന്റ് – ജസ്റ്റിൻ ആബേൽ, പി ർ ഓ – ജിൻസ് ജോർജ് , കോഓർഡിനേറ്റർ ക്രിസ് എന്നിവർ പ്രേത്യകം അറിയിച്ചിരിക്കുന്നു. ഓൺലൈൻ രെജിസ്ട്രേഷൻ നവംബര് 20 വരെയുണ്ടായിരിക്കും. രെജിസ്റ്റർ ചെയ്യുവാൻ www.ammaaustralia.com.au എന്ന വെബ്സൈറ്റിലിൽ ലോഗിൻ ചെയ്യേണ്ടതും കൂടുതൽ വിവരങ്ങൾക്ക് 0431033212 ,0423213545 ,0470026198 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാനും താത്പര്യപ്പെടുന്നു.