ഹലോ മലയാളം റേഡിയോ മെൽബണിൽ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു

മെൽബൺ: സമ്പൂർണ്ണമായ വിനോദ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയ ഒരു പുതിയ റേഡിയോ ഹലോ മലയാളം എന്ന പേരിൽ ആരംഭിച്ചു. മെൽബണിലെ കോക്കനട്ട് ലഗൂൺ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ മെൽബൺ രൂപതാ ബിഷപ്പ് മാർ ബോസ് കോ പുത്തൂർ റേഡിയോയുടെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു.

കേരള ന്യൂസ് മാഗസിൻ എഡിറ്റർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു. പുതിയ തലമുറ പഴയ കാല തലമുറയുടെ റേഡിയോയുടെ പിൻമുറക്കാരായ തായി ഉൽഘാടകൻ മാർ.ബോസ്കോ പുത്തൂർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ മാറ്റങ്ങൾക്ക് വഴിതെളിക്കുവാൻ ഹലോ മലയാളത്തിന് ആകട്ടെയെന്നും മാർ ബോസ്കോ പുത്തൂർ ഉൽഘാടന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ മെൽബണിലെ മുഴുവൻ മലയാളീ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു.

 

ചടങ്ങിൽ കുല്ലു പനേസർ (സീരിയൽ ആർട്ടിസ്റ്റ്) ദീപ്തി നിർമ്മല, ശുഭ ഭരത് (ഹലോ മലയാളo) തമ്പി ചെമ്മനം (മലയാളി അസോസിയേഷൻ) ജയ്സൺ മറ്റപ്പിള്ളി (MMF), പ്രസാദ് ഫിലിപ്പ് (ലിബറൽ പാർട്ടി, ബിജു സ്കറിയ (OICC ഗ്ലോബൽ കമ്മറ്റി, ശ്രീകുമാർ (കേരള ഹിന്ദു സൊസൈറ്റി, പ്രമുഖ എഴുത്തുകാരൻ കുശാഗ്രാ ഭട്നാഗർ), ജിജി മോൻകുഴിവേലി, ജോണി മറ്റം (തൂലിക) റജികുമാർ(സംസ്കൃതി, ഗിരീഷ് പിള്ള (കേസ്സി മലയാളി), നിക്സൺ ചാക്കുണ്ണി (PAN), ജോൺസൺ (നോർത്ത് മലയാളി കമ്യൂണിറ്റി), ജോഷി ലോന്തിയിൽ (GEMട), ഫിന്നി മാത്യ(MAV) എന്നിവർ ആംശസകളർപ്പിച്ചു. ചടങ്ങിൽ ജോജി കാഞ്ഞിരപ്പള്ളി നന്ദി രേഖപ്പെടുത്തി.

 

ഹലോ മലയാളത്തിൻ്റെ ലോഗോ അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ആനുകാലികമായ സഭയിലെ മാറ്റങ്ങളെ സംവദിച്ച് കൊണ്ടുള്ള ഇന്റർവ്യൂ ശ്രദ്ധേയമായിരുന്നു. ഹലോ മലയാളത്തിൻ്റെ അവതാരകരും സംഘാടകരുമായ ശുഭാ ഭരത്, ടെക്നിക്കൽ മാനേജർ മനോജ് എം.ആന്റണി, ജോസ് എം ജോർജ്, ബിനോയി പോൾ, ജോജി കാഞ്ഞിരപിള്ളി , കിരൺ, ആൻസി, റിയാ സിജോഷ്, കുല്ലു പനേസർ , ബ്യൂള ബെന്നി, തേജോ സിബി, ഷിജി അരുൺ, എന്നിവരടങ്ങിയ ടീമാണ് നയിക്കുന്നത്.

 

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോയിൽ വാർത്താ, പാട്ടുകൾ, പാചകം, നറുമലരുകൾ, വിശിഷ്ഠ വ്യക്തികൾ, പൊടിക്കൈ, ഗോസിപ്പ്, ചർച്ചകൾ, യുവ കാഹളം, എന്റെ ടൂർ, എന്നീ വ്യത്യസ്തമായ പരിപാടികൾ ഹലോ മലയാളത്തിൻ്റെ പ്രത്യേകതയാണ്. ഹലോ മലയാളം കേരള പിറവിയുടെ ദിവസമാണ് ഉൽഘാടനം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ആപ് സ്റ്റോറിൽ നിങ്ങൾക്ക് ഹലോ മലയാളം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വാർത്ത: ജോർജ് തോമസ്