മിൽപാർക്ക് ദേവാലയത്തിൽ വാർഷികാഘോഷവും തിരുന്നാളും നവംബർ 7 ന്

മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്‍റെ  വാർഷികവും സകല വിശുദ്ധരുടെയും തിരുന്നാളും നവംബർ 7-ാം തിയതി (ചൊവ്വാഴ്ച) ആഘോഷിക്കും. വൈകീട്ട് 5ന് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും 5.30ന് നടക്കുന്ന ആഘോഷപൂർവ്വമായ തിരുന്നാൾ പാട്ടുകുർബാനയിൽഅസിസ്റ്റന്റ് വികാരി ഫാദർ ജോർജ്ജ് ഫെലിഷ്യസ് മുഖ്യകാർമ്മികത്വം വഹിക്കും ഫാ.വർഗ്ഗീസ് കാട്ടികാട്. ഫാ. മാർട്ടിൻ ജെറമിയ, ഫാ. ആന്റണി ഷാബിൻ, ഫാ. ഷൈമോൻ തെക്കേകളത്തുങ്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന് വിശുദ്ധ അന്തോണീസിന്‍റെ  നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്കു ശേഷം സ്‌കൂൾ ഹാളിൽ സ്‌നേഹവിരുന്നും സെന്റ് ആൽബൻസിലെ ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റന്റ് വികാരി ഫാദർ ജോർജ്ജ് ഫെലിഷ്യസിന് യാത്രയയപ്പും വിവിധ കലാപരിപാടികളും മെൽബൺ മെൽവോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

തിരുക്കർമ്മങ്ങളിലും നാലാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു.

 

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ