സിഡ്നി ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓ.വി.ബി.എസ് സമാപിച്ചു

സിഡ്നി. സെന്റ്റ്   തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സണ്‍‌ഡേ സ്കൂളിന്‍റെ  ആഭിമുഖ്യത്തില്‍ നടത്തപെട്ട ഈ വര്ഷത്തെ ഓര്ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഓ.വി.ബി.എസ്) വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ 5 മുതല്‍ 8 വരെ സിഡ്നി സെന്റ്റ്   തോമസ്‌ ഓര്‍ത്തഡോക്സ് സണ്‍‌ഡേ സ്കൂള്‍ ഹാളില്‍ വച്ച് നടന്ന ഓ.വി.ബി.എസില്‍ നൂറോളം കുട്ടികള്‍ സംബന്ധിച്ചു. ഒക്ടോബര്‍ 5 വ്യാഴാഴ്ച രാവിലെ പ്രാര്ത്ഥനയോടെ ആരംഭിച്ച ഒ.വി.ബി.എസ് ഇടവക വികാരി ഫാ. തോമസ്‌ വര്ഗീസ് ഉദ്ഘാടനം ചെയ്തു. ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ:യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്താ തിരുമേനി വീഡിയോയിലൂടെ സന്ദേശവും ആശംസകളും നല്കി. മുഖ്യാതിഥി ഡോ. സുശീല്‍ ജോര്ജ്  ഓ.വി.ബി.എസ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ബൈബിള്‍ ക്ലാസ് നയിക്കുകയും ചെയ്തു.തുടര്ന്നുള്ള ദിവസങ്ങളില്‍ “എല്ലാവർക്കും നന്മ ചെയ്യുവിന്‍” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ക്ലാസുകളും, ഗാനപരിശീലനവും, ആര്ട്സ് ആന്ഡ് ക്രാഫ്റ്റ് വര്ക്കുനകളും നടന്നു. ഓ.വി.ബി.എസ് റാലിയിലും മത്സരങ്ങളിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.സമാപന ദിവസം രാവിലെ ഇടവക വികാരിയുടെ കാര്മ്മികത്വത്തില്‍ വിശുദ്ധ കുര്ബാന നടന്നു.തുടര്ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തപെട്ടു.

ഇടവക വികാരി ഫാ. തോമസ്‌ വര്ഗീസ്, സണ്‍‌ഡേ സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി രൂപ ഫിലിപ്പ് ,അധ്യാപകര്‍, വോളന്റിയെര്സ് തുടങ്ങിയവര്‍ ഓ.വി.ബി.എസിന് നേതൃത്വം നല്കി.