വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ – 14th and 15th of October 2017

സിഡ്നി:ഈശോയോടുള്ള സ്നേഹവും സമർപ്പണവും വഴി വിശുദ്ധിയുടെ പടവുകൾ കയറിയ അൽഫോൻസാമ്മയുടെ തിരുനാൾ നാം ഭക്തിയോടെ കൊണ്ടാടുകയാണ്. കർത്താവാണ് എന്‍റെ  ഓഹരിയെന്ന് ഉറക്കെ പ്രഖ്യാപിച്ച ആ വലിയ വിശുദ്ധ ഇന്ന് സഭയുടെ നക്ഷത്രമായി വിളങ്ങുന്നു. അവളോടുള്ള ബഹുമാനം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. ജീവിതത്തിൽ കാത്തുസൂക്ഷിച്ച പുണ്യങ്ങളാണ്.അനശ്വരമായ കൈമുതൽ എന്ന് അവൾ നമ്മെ പഠിപ്പിച്ചു.

സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയിൽ സഹനങ്ങൾ സ്‌നേഹത്തോടെ ഏറ്റുവാങ്ങുവാൻ അവൾ നമ്മെ പഠിപ്പിച്ചു. ഒരുമയോടെ നമുക്ക് അവളുടെ സന്നിധി അണയാം. തിരുനാൾ ആചരണത്തിൽ സജീവമായി പങ്കുചേരുവാൻ എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.