പോര്ട്ട് ‌ മക്വാറി മലയാളി സമൂഹം ഓണം ആഘോഷിച്ചു

പോര്‍ട്ട്‌ മക്വാറി :  ഹേസ്റ്റിംങ്ങ്സ്  മാക്ലേ മലയാളീ അസോസിയേഷന്‍റെ (HMMA) ആഭിമുഖ്യത്തില്‍ പോര്‍ട്ട്‌മക്വാറിയിലെയും കെമ്ബ്സിയിലെയും മലയാളികള്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. . സെപ്റ്റംബര്‍ 16 ന് പോര്‍ട്ട്‌ മക്വാറി യൂത്ത് ഹബില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നരേം വരെ ആഘോഷപരിപാടികള്‍ നടന്നു.

പഴയ തലമുറയില്‍നിന്ന് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തെ അടുത്ത തലമുറക്ക് കൈമാറുകയെന്ന  ഉദ്ദേശ്യത്തോടെയാണ്  ഇത്തവണത്തെ ആഘോഷങ്ങള്‍ ക്രമീകരിച്ചത്  . ഇത്തവണത്തെ ഓണപരിപാടികളുടെ   ആശയം തന്നെ അടുത്ത തലമുറക്ക് ഓണത്തെ പറ്റി മനസിലാക്കികൊടുക്കുവാനും ആഘോഷത്തിന്‍റെ ഓര്‍മ്മകള്‍ നഷ്ട്ടപെട്ടുപോകാതിരിക്കാനും വേണ്ടിയുള്ളതായിരുന്നു, കുട്ടികള്‍ക്കായി ഓണത്തെ ആസ്പദമാക്കി ചിത്രകലാ മത്സരവും ഉപന്യാസ മത്സരവും ക്രെമീകരിച്ചിരുന്നു. പൂക്കളവും, തിരുവാതിരയും മാവേലിയും മറ്റു കലാപരിപാടികളുമായി  അരങ്ങേറിയ പരിപാടികള്‍ പുതിയ തലമുറക്ക് നവ്യാനുഭവമായി. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന് അരങ്ങു കൂട്ടി.

ഓണം പരിപാടികള്‍ക്ക് രുചികരമായ നാന്ദി കുറിച്ചുകൊണ്ട് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.അടുത്തവര്‍ഷം വീണ്ടും ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ വൈകുന്നേരത്തോടെ ഓണം പരിപാടികള്‍ സമാപിച്ചു

 

വാര്‍ത്ത : ഷിജോ  തേവലക്കാട്ട്