സിഡ്നി ഇശൽ നൈറ്റ് 2017

സിഡ്നി:കാതിനും മനസ്സിനും ആനന്ദകരമായ അനുഭൂതിയുണർത്തുന്ന ഗാനങ്ങളുമായി മാപ്പിളപ്പാട്ടിന്‍റെ രാജകുമാരൻ കണ്ണൂർ ഷെരീഫും സംഘവും സെപ്തംബർ  23  ശനിയാഴ്ച വൈകീട്ട്   6.30-നു സിഡ്നിയിൽ ഇശൽ സംഗീതരാവ് അവതരിപ്പിക്കുന്നു. അഡ്രസ്‌ :49 Kildare Road, Blacktown. സിഡ്‌നിയിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു സംഗീത നിശസംഘടിപ്പിക്കുന്നത്.  പുതുമയുള്ളതും പ്രത്യേകതയുള്ളതുമായ സംഗീത പരിപാടികളായിരിക്കും അവതരിപ്പിക്കുകയെന്നു കണ്ണൂർ ഷെരീഫും സംഘവും അറിയിച്ചു.

മാപ്പിളപ്പാട്ട് കലാരംഗത്തെ ഏറ്റവും തിരക്കുള്ള കലാകാരനാണ് കണ്ണൂർ ഷെരീഫ്.  KMCC  ഓസ്‌ട്രേലിയയാണ് ഈ   പരിപാടി സംഘടിപ്പിക്കുന്നത്.  ഇതിൽ നിന്ന്ലഭിക്കുന്ന വരുമാനം പൂർണമായും ചാരിറ്റി പ്രവർത്തനത്തിന്’ ന്വിനിയോഗിക്കുമെന്നും  സംഘടകർ അറിയിച്ചു . ബന്ധപ്പെടേണ്ട നമ്പർ നിയാസ് കണ്ണോത്ത് 0404161940,  ഫൈസൽ മാലിക്കുളം04 511235 26.