സിഡ്നി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച

സിഡ്‌നി :സിഡ്‌നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്‌നി മലയാളി അസോസിയേഷൻ അവതരിപ്പിക്കുന്ന പൊന്നോണം 2017 സെപ്റ്റംബർ 3 ഞായറാഴ്ച ബ്ലാക്കടൗൺ ബൗമാൻ ഹാളിൽ വെച്ചു നടക്കും.ആഘോഷ പരിപാടികളിൽ ന്യൂ സൗത്ത് വെയിൽസ് മൾട്ടി കൾച്ചറൽ  മിനിസ്റ്റർ റേ വില്യംസ് മുഖ്യ അതിഥിതിയായിരിക്കും.രാവിലെ 9  മണിക്ക്  സിഡ്‌മൽ  വനിതാ ഫോറം ഒരുക്കുന്ന അത്തപൂക്കളത്തോടു കൂടി പരിപാടികൾ ആരംഭിക്കും .തുടർന്ന് സിഡ്‌മൽ യൂത്ത്ഫോറം ഒരുക്കുന്ന വിവിധ നാടൻ കായിക/വിനോദ മത്സരങ്ങൾ നടക്കും.11 മണിമുതൽ ആരംഭിക്കുന്ന ഓണസദ്യ ഉച്ചക്ക് 2  മണിവരെ നീളും.തുടർന്ന് സാംസ്ക്കാരിക സമ്മേളനവും കലാപരിപടികളും അരങ്ങേറും.ഏകദേശം ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന   ഓണാഘോഷത്തിന്‍റെ  ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും  ടിക്കറ്റുകൾക്കും     0470111154, 0404442288, 04026772590401684724 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.