കേരള ഫ്രണ്ട്‌സ് ക്ലബിന് പുതിയ സാരഥികൾ

സിഡ്‌നി -നോർത്ത് വെസ്റ്റ് സിഡ്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ഫ്രണ്ട്‌സ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സ്റ്റെനി സെബാസ്റ്റ്യൻ ( പ്രസിഡന്റ് ) ബേബി ജോസഫ് (വൈസ് പ്രസിഡന്റ് ) സംഗീത കാർത്തികേയൻ (സെക്രട്ടറി ) ജിനി ഗാന്ധി (PRO)ജോസ് ചാക്കോ (ട്രെഷറർ )കാർത്തികേയൻ .പി ,ലിജോ ജോൺ ,ജോണിക്കുട്ടി തോമസ് ,രഞ്ജിത് രാധാകൃഷ്ണൻ ,കൃഷ്ണ കിട്ടു ,ഗീവർഗീസ് കൊള്ളന്നൂർ ,സുരേഷ് ബാബു ,കാരായി സത്യൻ ,പ്രദീപ് നായർ ,ഷാജു പോൾ ,ടോമി ജോസ് (കമ്മറ്റി അംഗങ്ങൾ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.മെയ് 21 കെല്ലി വിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ലിജോ ജോൺ സ്വാഗതം ആശംസിച്ചു. തുടർന്ന് സെക്രട്ടറി ജോണികുട്ടി തോമസ് പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ജോസ് ചാക്കോ വരവുചെലവ് കണക്കും അവതരിപ്പിച്ചു.തുടർന്നാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത് .പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചേർന്ന് ഭാവി പരിപാടികൾ അവലോകനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 19 നു ഷട്ടിൽ ടുർണമെന്റും ,ഓഗസ്റ്റ് 27 വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും നടത്താൻ തീരുമാനിച്ചു.ഓണാഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 16 വൈവിധ്യ മാർന്ന കലാപ്രരിപാടികളോടും വിഭവ സമൃദ്ധമായ ഓണസദ്യയോടും നടത്താൻ തീരുമാനിച്ചു.