വുള്ളഗോങ്ങ് ചാംപ്യന്‍സ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് 18 ന്

മെൽബൺ: ഇല്ലുവാര കേരള സമാജത്തിന്‍റെ പ്രഥമ വുള്ളഗോങ്ങ് ചാംപ്യന്‍സ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് 18 ന് വുള്ളഗോങ്ങ് ബീറ്റണ്‍ പാര്‍ക്കില്‍ നടക്കും. പ്രസ്തുത ടൂര്‍ണമെന്‍റില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24ൽപ്പരം ടീമുകള്‍ മാറ്റുരുക്കുന്നു. പ്രഥമ ഐകെഎസ് വുള്ളഗോങ്ങ് ചാംപ്യന്‍സ് ആകുവാന്‍ ടീമുകള്‍ ആവേശതിമിര്‍പ്പിലാണ്.

 

ഒന്നാം സമ്മാനം ഫ്ളക്സി ഫൈനാന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന 501 ഡോളർ ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനം ഡോ. ശരത് തമാന സ്പോണ്‍സർ ചെയ്യുന്ന 251 ഡോളർ ക്യാഷ് അവാര്‍ഡും ട്രോഫിയും മൂന്നാം സമ്മാനം Dapto Smile Dental Centre  സ്പോണ്‍സര്‍ ചെയ്യുന്ന 101 ഡോളർ ക്യാഷ് അവാര്‍ഡും വിജയികളെ കാത്തിരിക്കുന്നു. ടൂര്‍ണമെന്‍റിന്‍റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി  അറിയിച്ചു.

 

പ്രസ്തുത ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നത് ഓക്ലാന്‍റില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് ചാംപ്യന്‍സ് (+75) ഗോള്‍ഡ് മെഡല്‍ ജേതാവ് ഇഗ്നേഷ്യസ് ഗാന്‍ (Iggi)  ആണ്. തദവസരത്തില്‍ ഇല്ലാവരയിലെ എല്ലാ ബാഡ്മെന്‍റണ്‍ പ്രേമികളുടെയും പേരില്‍ വുള്ളഗോങ്ങ് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി Mr. Chris Lacy.  ഇഗ്ഗിയ്ക്ക് I.K.S.  മൊമെന്‍റോ നല്‍കി ആദരിക്കുന്നു. ഈ വരുന്ന ടൂര്‍ണ്ണമെന്‍റ് ഒരു വന്‍ വിജയമാക്കി തീർക്കാന്‍ ഇല്ലവാരയിലെ എല്ലാ ബാഡ്മിന്‍റൻ പ്രേമികളേയും സ്വാഗതം ചെയ്യുന്നു.

വാര്‍ത്ത : ബിനോയ്