“സുധീർമൻ ലോക കപ്പ് ” മത്സരത്തിൽ . കോർട്ട് ഒഫിഷ്യൽ ആയി മലയാളിയും .

മെൽബൺ : ഓസ്‌ട്രേലിയയിലെ  ഗോൾഡ് കോസ്റ്റിൽ മെയ് 21 മുതൽ 28 വരെ നടക്കുന്ന നടക്കുന്ന “സുധീർമൻ കപ്പ്  ” ഇന്റർ നാഷണൽ ബാഡ്‌മിന്റൺ മത്സരത്തിൽ കോർട്ട് ഒഫിഷ്യൽ ആയി മലയാളിയെയും തെരഞ്ഞെടുത്തു.തിരുവനന്തപുരം സ്വദേശിയായ രാജീവ് നായർ മെൽബൺ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ” സൺഡേ സ്മാഷേഴ്സ് ” ബാഡ്‌മിറ്റാൻ ക്ലബ്ബിന്‍റെ  സെക്രട്ടറി ആണ് .
 ഇന്ത്യ ഉൾപ്പടെ മുപ്പത്തിരണ്ട്‍   രാജ്യങ്ങളിൽ നിന്നായി 1500 താരങ്ങൾ  പങ്കെടുക്കുന്ന “മിക്‌സഡ് റ്റീം ബാഡ്‌മിന്റൺ ചാമ്പ്യൻ ഷിപ്പ് ‘ ബാഡ്‌മിന്റൽ  മത്സരത്തിലെ ലോകോത്തര മത്സരം ആണ് . രണ്ടു വർഷത്തിൽ ഒരിക്കൽ ആണ് മത്സരം നടക്കുന്നത്
 വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍