ശ്രീനാരായണ മിഷൻ സിഡ്‌നി വിഷു ആഘോഷിക്കുന്നു.

സിഡ്‌നി   :    ശ്രീനാരായണ മിഷൻ സിഡ്‌നി ഏപ്രിൽ 8ന് വിഷു ആഘോഷിക്കുന്നു. ശ്രീനാരായണ മിഷൻ സിഡ്‌നിയുടെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾ  വിഷു ആഘോഷം 2017 ഏപ്രിൽ 8ന്  Hornsby heights community centre, 104A, Galston Rd, Hornsby Heights, NSW 2077 ഹാളിൽ വെച്ച് വൈകിട്ട് 5.00 മുതൽ   വിഷുക്കണിയോടെ നടത്തൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു. പതിവ് പ്രാർത്ഥനക്ക്  പുറമെ ശ്രീ കൃഷ്ണ ഭജൻ, ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരിക്കും. തുടർന്ന് കേരളത്തിന്റെ തനതു ശൈലിയിൽ വിഷു സദ്യയും ഉണ്ടായിരിക്കുന്നതാണ്.