വൈക്കം വിജയലക്ഷ്മി മെൽബണിൽ


മെൽബണ്‍ :  അനുഗൃഹീത ശാസ്ത്രീയസംഗീതജ്ഞയും ചലച്ചിത്രപിന്നണി ഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ  പ്രശസ്തയും, സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലെ കാറ്റേ കാറ്റേ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെയെല്ലാം പ്രിയങ്കരിയായ വൈക്കം വിജയലക്ഷ്മി മെൽബണിൽ എത്തുന്നു. ഇൻഡോ ഓസ്‌ട്രേലിയൻ സൊസൈറ്റിയുടെ വാർഷിക ആഘോഷത്തിലും അതിനോടനുബന്ധിച്ചുള്ള ഗായത്രി നിശയിൽ പരിപാടി അവതരിപ്പിക്കുന്നതിനും പ്രത്യേക പുരസ്കാരം സ്വീകരിക്കുവാനും അതിഥി ആയി എത്തുന്നു. ഐ എ എസിന്റെ വാർഷികാഘോഷത്തിന്റെ  ഭാഗമായി നടത്തുന്ന കലാ മത്സരങ്ങളിൽ വിജയികളാകുന്നവർക്കു വിജയലക്ഷ്മി സമ്മാനം നൽകും. കൂടാതെ 2016 ലെ ഏറ്റവും നല്ല ഇൻഡോ ഓസ്‌ട്രേലിയൻ കമ്മ്യൂണിറ്റി ഗ്രൂപ്പ്, കമ്മ്യൂണിറ്റി ലീഡർ , ഏറ്റവും മികച്ച വിദ്യാർത്ഥി, young achiever ഓഫ് ദി ഇയർ എന്നീ അവാർഡുകളും പ്രഖ്യാപിക്കുന്നതുമായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാനും, ഗായത്രി നിശ ടിക്കറ്റിനും വിളിക്കുക :0430604747: ലക്കി ഹരിഹരൻ: പ്രോഗ്രാം ഡയറക്ടർ IAS talent scan 2017. മെൽബണിലെ ST. കിൽഡ ടൌൺ ഹാളിൽ 2017 ഏപ്രിൽ 9 ഞായറാഴ്ചയാണ്  മത്സരങ്ങളും ഗായത്രി  നിശയും. കൂടുതൽ വിവരങ്ങൾക്കും, സ്പോണ്സർഷിപ്പിനും വിളിക്കുക.  വിജയലക്ഷ്മിയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ വിദേശ പര്യടനം കൂടിയാണിത്. 0424656099/0432839807/0430 933777/0400450593/0431307469