പൊൻകുന്നം സ്വദേശിയായ മലയാളി യുവതി മെൽബണിൽ മരിച്ച നിലയിൽ

മെൽബൺ : ക്ലയിറ്റനിൽ താമസിക്കുന്ന പൊൻകുന്നം സ്വദേശിയായ മലയാളി യുവതി മോനിഷ അരുണിനെ (27) മരിച്ച നിലയിൽ കണ്ടെത്തി. ചൊവാഴ്ച വൈകിട്ട് നേഴ്സായ ഭർത്താവ് അരുണ്‍ ജോലി കഴിഞ്ഞു വന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോലീസിൽ വിവരം അറിയിച്ചതിന്‍റെ അടിസ്‌ഥാനത്തിൽ പോലീസെത്തി തുടർനടപടികൾ നടത്തി മൃതദേഹം പോസ്റ്റ് പോർട്ടത്തിനായി കൊണ്ടുപോയി. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്‌ ഇവരുടെ വിവാഹം നടന്നത്.