ലിസ മാത്യൂസിന്‍റെ ശവസംസ്‌കാരം വ്യാഴാഴ്ച

സിഡ്‌നി:-കഴിഞ്ഞ വെള്ളിയാഴ്ച സിഡ്‌നിയിൽ അന്തരിച്ച ലിസ മാത്യൂസിന്‍റെ ശവസംസ്കാരശുശ്രൂഷകൾ ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സിഡ്നി ബെഥേൽ മാർത്തോമാ ദേവാലയത്തിൽ വെച്ചു നടക്കും (13, Crown street,Harris Park). ശുശ്രൂഷകൾക്ക് മാർത്തോമാ സഭയിലെ വൈദികരെ കൂടാതെ സഹോദരിസഭയിലെ പട്ടക്കാരും നേതൃത്വം നൽകും .തുടർന്ന് റൗസ് ഹിൽ സെമിത്തേരിയിൽ വെച്ച് ശവസംസ്‍കാരം നടക്കും .

വെള്ളിയാഴ്ച ഉച്ചക്ക് വെസ്റ്റ് മീഡ് ആശുപത്രിയിൽ അന്തരിച്ച ലിസ മാത്യൂസ് (37 വയസ്സ്) കീക്കൊഴൂർ പുത്തൻപറമ്പിൽ റ്റിജു മാത്യൂസ് ന്റെ (വെസ്റ്റമീഡ് ) ഭാര്യയും നിരണം കരുവേലിൽ പരേതനാ യ കെ സി തോമസിന്റെയും നൈസമ്മ തോമസിന്റെയും മകളുമാണ് .മകൻ നേഥൻ (10 വയസ്സ്) സ്‌കൂൾ വിദ്യാർത്ഥിയാണ് .അബു തോമസ് ,(കാ നഡ ) അജിതോമസ് (മുംബൈ) എന്നിവർ സഹോദരങ്ങളാണ് .ബാങ്ക് ഓഫ് ക്യുൻസ് ലാൻ ഡ് ഉദ്യോഗസ്ഥ ആയിരുന്ന പരേത സിഡ്നി ബെഥേൽ മാർത്തോമാ ഇടവകയുടെ പ്രയർ ഗ്രൂപ്പു ലീഡർ ,സൺ‌ഡേ സ്‌കൂൾ അധ്യാപിക ,ഗായകസംഘ അംഗം എന്നീ നിലകളിൽ ഇടവകയിലെ സജീവ പ്രവർത്തക ആയിരുന്നു . നിലവിൽ സേവികാ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.