ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസ്

അഡെലൈഡ്: 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസ് (അഡെലൈഡ് 2024) ഏപ്രിൽ 12 മുതൽ 14 വരെ അഡെലൈഡിൽ വച്ച് നടത്തപ്പെടും. കോൺഫറൺസിന്റെ ഉത്ഘാടനം ഏപ്രിൽ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണൽ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി നിർവഹിക്കുന്നു. ഏപ്രിൽ 12, 13, 14 തീയതികളിൽ (വെള്ളി, ശനി, ഞായർ) അഡലൈഡിലെ സാൻ ജിയോർജിയോ ലാ മൊലാറ കമ്മ്യൂണിറ്റി സെൻററിൽ (11 Henry Street, Payneham 5070) വച്ച് നടക്കുന്ന കോൺഫറൺസിൽ റവ. ഡോ. സാബു വർഗീസ് (യൂ എസ് എ ), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അനുഗ്രഹീത കർതൃ ദാസന്മാരും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകനായ പാസ്റ്റർ ലോർഡ്സൺ ആന്റണി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നതായിരിക്കും.

അഡെലൈഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് ചർച്ചിന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ കോൺഫറൺസ് നടത്തപ്പെടുന്നത്. കോൺഫറൺസിന്റെ ഈ വർഷത്തെ തീം ‘’എഴുന്നേറ്റു പ്രകാശിക്ക’’ (യെശ. 60:1) എന്നതാണ്. ശനിയാഴ്ച്ച പകൽ യുവാക്കൾക്കും, കുടുംബങ്ങൾക്കും, സ്ത്രീകൾക്കും വേണ്ടി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച സഭായോഗത്തിന് കർതൃ മേശ ഉണ്ടായിരിക്കും. സഭയോഗത്തിന് ശേഷം പൊതുയോഗത്തോടെ ഈ വർഷത്തെ കോൺഫറൺസ് സമാപിക്കും. ദൈവത്തിന്റെ അളവറ്റ കൃപയാലും ദൈവ ജനത്തിന്റെ അകമഴിഞ്ഞ സഹകരണത്താലും കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫറൺസുകളെല്ലാം വളരെ അനുഗ്രഹമായിരുന്നു. മുൻ വർഷങ്ങളിലേതു പോലെ എല്ലാ ദൈവ മക്കളുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി +61 413776925
പാസ്റ്റർ ഏലിയാസ് ജോൺ +61 423804644
ബ്രദർ സന്തോഷ് ജോർജ്ജ് +61 423743267