റോബീന മലയാളി കമ്യൂണിറ്റി ഈസ്റ്റർ – വിഷു ആഘോഷം നടത്തി.

റോബീന മലയാളി കമ്യൂണിറ്റി ഈസ്റ്റർ - വിഷു ആഘോഷം നടത്തി.

ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ്‌കോസ്റ്റിൽ ഉള്ള റൊബീന മലയാളീ കമ്മ്യൂണിറ്റി ഈസ്റ്റർ – വിഷു ആഘോഷപരിപാടികൾ നടത്തി. ക്ലിയർ ഐലൻഡ് ചർച്ച് ഹാളിൽ നടത്തിയ ആഘോഷങ്ങൾ നാട്ടിൽനിന്ന് സന്ദർശനത്തിന് എത്തിയിട്ടുള്ള മാതാപിതാക്കൾ ചേർന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാലരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പായസം ഉൾപ്പെടെ ഉള്ള വിഷു സദ്യ ആസ്വാദ്യകരമായി.