ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ 204 സ്ഥാനാർഥികൾ.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 204 സ്ഥാനാർഥികൾ. സൂക്ഷ്മപരിശോധനയിൽ 86 പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയം മണ്ഡലത്തിലാണ്, 14 പേർ. അഞ്ച് സ്ഥാനാർഥികൾ മാത്രമുള്ള ആലത്തൂരാണ് സ്ഥാനാർഥികളുടെ എണ്ണത്തിൽ പിന്നിൽ. പിൻവലിക്കാനുള്ള സമയപരിധി 8-ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്കു രൂപമാകും.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ – തിരുവനന്തപുരം മണ്ഡലത്തിൽ 13, കൊല്ലം മണ്ഡലത്തിൽ 12, ആറ്റിങ്ങൽ 7 പേർ, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മൽസരരംഗത്ത് 8 പേർ, ആലപ്പുഴയിൽ 11 സ്ഥാനാർഥികൾ, മാവേലിക്കരയിൽ 10 സ്ഥാനാർഥികൾ. കോട്ടയം മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് 14 സ്ഥാനാർഥികൾ. ഇടുക്കിയിൽ എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ. തൃശ്ശൂരിൽ 10 സ്ഥാനാര്‍ഥികള്‍. പാലക്കാട് 11 സ്ഥാനാർഥികൾ. ആലത്തൂർ 5, മലപ്പുറം 10, പൊന്നാനി 8 പേർ, കോഴിക്കോട് ആകെ 13 സ്ഥാനാർഥികൾ. വടകര ആകെ 11 സ്ഥാനാർഥികൾ. വയനാട് 10, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം 12. കാസർ‍കോട് ലോക്സഭാ മണ്ഡലത്തിൽ 9 സ്ഥാനാർഥികൾ.

Lok Sabha Election Kerala: Candidates, Opinion Polls >>