ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനൊരുങ്ങി ലുലു ഗ്രൂപ്പ്.

ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനൊരുങ്ങി ലുലു ഗ്രൂപ്പ്.

ദുബായ്: ലുലു ഗ്രൂപ്പിന്റെ പുതിയ സുപ്രധാന പദ്ധതി എംഎ യൂസഫലി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ മെൽബണിൽ 24 ഏക്കർ സ്ഥലത്തു ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. 2 മാസത്തിനകം നിർമാണം പൂർത്തിയാവും. ഭക്ഷ്യസംസ്കരണത്തിന് പുറമെ ലോജിസ്റ്റിക്സ് സെന്റര്‍ കൂടിയായി ഇത് പ്രവര്‍ത്തിക്കും. ദുബായിൽ ഗൾഫുഡ് മേളയിൽ വെച്ച് ഓസ്ട്രേലിയൻ ട്രേഡ് കമ്മീഷണർ ടോഡ് മില്ലറുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഉത്തർ പ്രദേശിലെ നോയിഡയിലുള്ള ഭക്ഷ്യ സംസ്കരണ ശാലയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്നും എം.എ യൂസഫലി പറഞ്ഞു. ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി കൈവരിക്കാൻ ഇതോടെ കഴിയുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.