മലബാർ ഗോൾഡ് സിഡ്നിയിൽ ഷോറൂം തുറന്നു

മലബാർ ഗോൾഡ് സിഡ്നിയിൽ ഷോറൂം തുറന്നു

സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയി ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ. അഷർ, റീജനൽ ഹെഡ് എം.അജിത്, സി.എം.സി. അമീർ, ഹെഡ് ഓഫ്‌ മാനുഫാക്ചറിങ് എ. കെ. ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു. ഇതോടെ ലോകത്ത് 13 രാജ്യങ്ങളിൽ മലബാർ ഗോൾഡിന് ഷോറൂം ആയി.

ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ജ്വല്ലറി ബ്രാൻഡ് എന്ന നിലയിൽ ഇത് അഭിമാന നിമിഷമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. സിഡ്‌നിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് മലബാറിന്റേത്. ബ്രൈഡൽ വെയർ, പാർട്ടി വെയർ, ഒക്കേഷനൽ വെയർ ഡിസൈനുകൾക്ക്, ലൈറ്റ് വെയ്റ്റ് കലക്‌ഷൻ ഇവിടെയുണ്ട്. ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാൻ ഡിസൈനർമാരുടെ സേവനവും ലഭ്യമാണ്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ബംഗ്ലദേശ്, തുർക്കി, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് അടുത്ത വിപുലീകരണം.