പുതുവർഷത്തെ വരവേറ്റ് ലോകം; ആദ്യമെത്തിയത് കിരിബാത്തി ദ്വീപിൽ, പിന്നാലെ ന്യൂസിലാൻഡിലും.

പുതുവർഷത്തെ വരവേറ്റ് ലോകം; ആദ്യമെത്തിയത് കിരിബാത്തി ദ്വീപിൽ, പിന്നാലെ ന്യൂസിലാൻഡിലും.

വെല്ലിങ്ടണ്‍: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024-നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്‌ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. സിഡ്‌നിയിലെ വിശ്വവിഖ്യാതമായ ഹാർബർ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്‌ചാത്തലത്തിലായിരുന്നു ആഘോഷങ്ങൾ. പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

എല്ലാ മലയാളീപാത്രം വായനക്കാർക്കും പുതുവത്സര ആശംസകൾ