ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ.

ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ.

കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212-ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറില്‍ 215-7. ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് സെമിയില്‍ കാലിടറുന്നത്.

ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. നവംബർ 19-ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു കലാശപ്പോരാട്ടം. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വർഷങ്ങളിലായിരുന്നു ഇത്. 1983, 2011 ലോകകപ്പ് എഡിഷനുകളിലാണ് ഇന്ത്യയുടെ വിജയം.

Photo Courtesy : ICC